ദുബായ്: ഇത്തിസലാത്ത് അക്കാദമിയില്‍ നടന്ന പ്രഥമ ഡോക്ടേഴ്സ് കപ്പ് ബാറ്റ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗത്തില്‍ അബുദാബിയും വനിതാ വിഭാഗത്തില്‍ ദുബായും ചാമ്പ്യന്മാരായി. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെയും ബി.ഡബ്ളിയു.എഫിന്‍റെയും സഹകരണത്തോടെ ഗള്‍ഫ് ബാറ്റ്മിന്‍റണ്‍ അക്കാദമിയുടെ (ജി.ബി.എ) നേതൃത്വത്തിലാണ് വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരച്ച ഏകദിന ബാറ്റ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് നടന്നത്. 

COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: Kuwait: കുവൈത്തിൽ ഫ്രൈഡേ മാർക്കറ്റിൽ നടന്ന റെയ്‌ഡിൽ നൂറോളം പ്രവാസികൾ അറസ്റ്റിൽ


ഡോ. രാജഗോപാല്‍ ഭട്ട് - യേശുരാജന്‍ (അബുദാബി), ഡോ. മറിയ -സില്‍ഡറ്റേ (ദുബായ്) കൂട്ടുകെട്ടുകളാണ് വാശിയേറിയ ഫൈനൽ റൗണ്ട് മല്‍സരത്തിൽ കിരീടം ചൂടിയത്. എട്ട് രാജ്യങ്ങളിലുള്ള നൂറോളം ആരോഗ്യ പ്രവർത്തകരാണ് മല്‍സരത്തില്‍ പങ്കാളികളായത്. വിജയികള്‍ക്ക് ലി-നിങ് ഡയറക്ടര്‍ ജെയിന്‍ മാത്യു, ഇസിഎച്ച് ഡിജിറ്റല്‍ ഡയറക്ടര്‍ ഫാരിസ്, അർബന്‍ ഗ്രൂപ്പ് ചെയർമാൻ നൗഷാദ് ദാവൂദ് എന്നിവര്‍ ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.