കുവൈറ്റ്: പുതിയ ഇന്ത്യൻ അംബാസിഡറായി ഡോ. ആദർശ് സ്വൈക സ്ഥാനമേറ്റു. കാലാവധി പൂർത്തിയാക്കി സിബി ജോർജിന് പകരമാണ് ഡോ. ആദർശ് സ്വൈക ചുമതലയേറ്റത്.  ചാർജ് എടുത്തശേഷം കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുള്ള അൽ ജാബിർ അസ്സബാഹിനെ സന്ദർശിച്ച് ഡോ. ആദർശ് അധികാര പത്രം കൈമാറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kuwait News: അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ കുട്ടികൾ ആശുപത്രിയില്‍


ഔദ്യോ​ഗിക നടപടിയുടെ ഭാ​ഗമായാണ് അധികാരപത്രം കൈമാറിയത്. കൂടിക്കാഴ്ചയിൽ രണ്ടു രാജ്യങ്ങളും തമ്മിൽ കൂടുതൽ അഭിവൃദ്ധിയും പുരോ​ഗതിയുമുണ്ടാകട്ടെയെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി അറിയിച്ചു. മാത്രമല്ല കു​വൈ​റ്റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ദൗ​ത്യ​ത്തി​ൽ പു​തി​യ അം​ബാ​സ​ഡ​ർ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും ശൈ​ഖ് സ​ലീം ആ​ശം​സി​ച്ചു. 


Also Read: Viral Video: സിംഹങ്ങൾ വളഞ്ഞു.. ധൈര്യം കൈവിടാതെ കാട്ടുപോത്ത്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


 


ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇന്ത്യൻ അം​ബാ​സ​ഡ​ർ​ക്ക് ഉ​റ​പ്പു​ ന​ല്‍കി. നേരത്തെ ഡോ. ആദർശ് വിദേശാകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു . 2002 ലെ ​ഐഎ​ഫ്.എ​സ് ബാ​ച്ച് അം​ഗ​മാ​ണ് അദ്ദേഹം. പുതിയ അംബാസഡര്‍ കുവൈറ്റിലെത്തിയത് ഡിസംബർ ആദ്യ ആഴ്ചയിലായിരുന്നു. മുന്‍ അംബാസഡര്‍ സിബി ജോര്‍ജ് ജപ്പാന്‍ അംബാസഡറായി ചുമതല ഏറ്റതിനെ തുടർന്നാണ് ഡോ ആദർശ് ചാർജ്ജെടുത്തത്. 


Also Read: Viral Video: വധൂവരന്മാർ വേദിയിൽ മുട്ടനടി, രക്ഷിക്കാനെത്തിയവർക്കും കിട്ടി..! വീഡിയോ വൈറൽ 


അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ കുട്ടികൾ ആശുപത്രിയില്‍


അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ശരീരത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. സംഭവമറിഞ്ഞ പോലീസ് കാമുകനെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ചു യുവതിയും കാമുകനും തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു ഇയാൾ കുട്ടികളെ ഉപദ്രവിച്ചത് എന്നാണ്. 


സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത് അല്‍ അഹ്‍മദി ഗവര്‍ണറേറ്റിലെ ഒരു ആശുപത്രിയില്‍ നിന്നായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. കുട്ടികളെ ആശുപത്രിയിലേക്ക് അമ്മയാണ് കൊണ്ടുവന്നത്. പോലീസ് ആശുപത്രിയിലെത്തിയ ശേഷം അമ്മയെ ചോദ്യം ചെയ്തതിനെ തുടർന്ന് തനിക്കൊപ്പം താമസിക്കുന്ന ആണ്‍ സുഹൃത്താണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് യുവതി പറയുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ