Oman: ഒമാന്റെ നിർമ്മാണ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം; ഡോ. ഗീവർഗീസ് യോഹന്നാന് ഡോസീർ ലൈഫ് ടൈം പുരസ്കാരം
Dr. Geevarghese Yohannan: കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി ഒമാന്റെ നിർമാണ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത്.
മസ്കറ്റ്: ഒമാനിലെ പ്രമുഖ നിർമാണ കമ്പനിയായ നദാൻ ട്രേഡിംഗ് എൽഎൽസി മാനേജിംഗ് ഡയറക്ടർ ഡോ. ഗീവർഗീസ് യോഹന്നാൻ 12-ാമത് എഡിഷൻ ഡോസീർ ലൈഫ് ടൈം പുരസ്കാരത്തിന് അർഹനായി. കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി ഒമാന്റെ നിർമാണ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത്. റുവി ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒമാൻ പൈതൃക, ടൂറിസം മന്ത്രി ഹിസ് എക്സലൻസി സാലിം ബിൻ മൊഹമ്മദ് അൽ മഹ്‌റൂഖിയാണ് പുരസ്കാരം നൽകിയത്.
ALSO READ: ദുബായ് ജൈറ്റെക്സിൽ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് ഒരുക്കി മലയാളി കൂട്ടായ്മ
ഡോ. ഗീവർഗീസ് യോഹന്നാന്റെ ഉന്നതമായ കാഴ്ചപ്പാടുകളും ദീർഘവീക്ഷണത്തോടെയുള്ള നേതൃപാടവവും സമർപ്പണവും ഒമാനിലെ നിർമ്മാണ മേഖലയ്ക്ക് മുതൽക്കൂട്ടായി. അൻപത് വർഷങ്ങങ്ങളുടെ അനുഭവ സമ്പത്തും നിർമ്മാണ മേഖലയിൽ ആവിഷ്ക്കരിക്കുന്ന പുത്തൻ ആശയങ്ങളും ഉയർന്ന ഗുണനിലവാരവും അത് എക്കാലവും നിലനിർത്തുന്നതിന് പ്രതിഞ്ജാബദ്ധതയോടെയുള്ള പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ഗീവർഗീസ് യോഹന്നാൻ നടൻ മമ്മൂട്ടി ആരംഭിച്ച കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടെഷന്റെ വൈസ് ചെയർമാനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.