ദുബൈ: സവാള കയറ്റിയ ഷിപ്പ്‌മെന്റിലൂടെ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത് വന്‍ കഞ്ചാവ് ശേഖരം. സവാള കയറ്റുമതിയുടെ മറവിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെങ്കിലും വിശദ പരിശോധന നടത്തിയ ദുബൈ കസ്റ്റംസ് കഞ്ചാവ് പിടികൂടുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആഗോളതലത്തിൽ എണ്ണവില കൂടി; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ


ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയായത് 26.45 കിലോ കഞ്ചാവാണ്. കാര്‍ഗോയെത്തിയത് ആഫ്രിക്കന്‍ രാജ്യത്തു നിന്നാണ് എന്നാണ് റിപ്പോർട്ട്. പ്രതികൾ രണ്ട് കാര്‍ഗോകളിലായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആദ്യത്തെ കാര്‍ഗോയില്‍ നിന്ന് 14.85 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ കാര്‍ഗോയില്‍ നിന്ന് 11.6 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയതെന്നാണ് വിവരം. ദുബൈ പോലീസുമായി സഹകരിച്ചാണ് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയത്.


Also Read: കേതു-വ്യാഴ സംഗമത്തിലൂടെ നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, തൊഴിൽ ബിസിനസിൽ പുരോഗതി!


ആദ്യ കാര്‍ഗോയില്‍ തന്നെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നോക്കിയപ്പോൾ പെട്ടിക്ക് മുകളില്‍ ചുവന്ന ഉള്ളി എന്നായിരുന്നു രേഖപ്പെടുത്തിയത്. സംശയത്തെ തുടർന്ന് എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 14.85 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ശേഷം അതേ രാജ്യത്ത് നിന്ന് ഇതേ ലേബലില്‍ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കാര്‍ഗോ കൂടി എത്തിയിരുന്നു. എന്നാല്‍ അത് കയറ്റുമതി ചെയ്ത കമ്പനിയുടെ പേര് വ്യത്യസ്തമായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥര്‍ കാര്‍ഗോ എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 11.6 കിലോ ലഹരിവസ്തു അതിൽ നിന്നും കണ്ടെത്തിയത്. ഈ മാസം ആദ്യം ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 6.5 കിലോ ഹാഷിഷ് പിടികൂടിയിരുന്നു. 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.