Stay Strong India- ഇന്ത്യക്ക് പൂർണ പിന്തുണയുമായി ദുബായ്
വിദേശ രാജ്യങ്ങളടക്കം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്.
ദുബായ്: രാജ്യത്ത് കോവിഡ് വ്യാപനം (Covid19) അതിരൂക്ഷമായതോടെ പിന്തുണ പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങളാണ് രംഗത്ത് വരുന്നത്. ദുബായ് ഇത്തവണ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് സ്റ്റേ സ്ട്രോംഗ് എന്ന സന്ദേശം വാഹനങ്ങളിലും കെട്ടിടങ്ങളിലും പ്രസിദ്ധീകരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയും മറ്റ് യുഎഇ ലാന്‍ഡ്‌മാര്‍ക്കുകളും ഇന്ത്യന്‍ പതാകയുടെ നിറങ്ങളില്‍ കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അതേസമയം ഇന്ത്യയില്‍ ഭാരത് ബയോടെക്കിന്‍റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന കൊവാക്സിന്‍റെ വില കുറച്ചു.
വിദേശ രാജ്യങ്ങളടക്കം ഇന്ത്യക്ക് (India) പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. അമേരിക്കയും,ഫ്രാൻസും,യു.കെയും അടിയന്തിര മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഉൾപ്പെടെ രാജ്യത്തേക്ക് എത്തിച്ചിട്ടുണ്ട്. കോവിഡിനെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാ പിന്തുണയും ഐക്യരാഷ്ട്ര സഭയും അറിയിച്ചിട്ടുണ്ട്.
അതിനിടയിൽ വാക്സിൻ വിതരണത്തിൽ സംസ്ഥാനങ്ങള്‍ക്ക് വില കുറച്ച് നൽകുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോവാക്സിൻറെ വില കുറച്ചിരുന്നു.സംസ്ഥാനങ്ങൾക്ക് വാക്സിൻ നല്‍കുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്.
ALSO READ : കൊവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണയുമായി യുഎഇ; ഇന്ത്യൻ ദേശീയപതാകയുടെ വർണങ്ങളണിഞ്ഞ് ബുർജ് ഖലീഫ
നേരത്തേ ഡോസൊന്നിന് 600 രൂപയ്ക്ക് നല്‍കാന്‍ തീരുമാനിച്ച കൊവാക്സിന്‍ ഇനി മുതല്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് ലഭ്യമാകും. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന നിരക്കില്‍ മാറ്റമുണ്ടാകില്ല. ഡോസൊന്നിന് 1200 രൂപ തന്നെ സ്വകാര്യമേഖല നല്‍കേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...