എസ്ബിഐയിൽ നൂറിലധികം ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മെയ് മൂന്ന്

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് മൂന്ന്

Written by - Zee Malayalam News Desk | Last Updated : Apr 28, 2021, 06:00 PM IST
  • എസ്ബിഐയിൽ 149 ഒഴിവുകൾ
  • ക്ലാർക്ക് / ഓഫീസർ കാറ്റ​ഗറിയിലാണ് ഒഴിവുകൾ
  • റെഗുലര്‍ / കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം
  • മുംബൈയിലെ സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് ആന്‍ഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് നിയമനം നടത്തുന്നത്
എസ്ബിഐയിൽ നൂറിലധികം ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മെയ് മൂന്ന്

മുംബൈ: എസ്ബിഐയിൽ ക്ലാര്‍ക്ക്/ഓഫീസര്‍ കാറ്റഗറിയില്‍ 149 ഒഴിവുകൾ. റെഗുലര്‍/കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം. മുംബൈയിലെ (Mumbai) സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് ആന്‍ഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് നിയമനം (Placement) നടത്തുന്നത്. ചീഫ് എത്തിക്‌സ് ഓഫീസര്‍-1: ബാങ്കിങ് മേഖലയില്‍ 20 വര്‍ഷത്തെ പ്രവൃത്തിപരിചയം യോഗ്യത. പ്രായപരിധി: 55-62 വയസ്സ്. അഡൈ്വസര്‍ (ഫ്രോഡ് റിസ്‌ക് മാനേജ്മെന്റ്)-4: യോഗ്യത: ഉയര്‍ന്ന തസ്തികയില്‍ വിരമിച്ച പോലീസ് ഓഫീസര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 63 വയസ്സ്. മാനേജര്‍ (റിസ്‌ക് മാനേജ്മെന്റ്)-1: യോഗ്യത: എം.ബി.എ./പി.ജി.ഡി.എം. ഫിനാന്‍സ് സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. അല്ലെങ്കില്‍ തത്തുല്യം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28-35 വയസ്സ്. 

മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്)-2: യോഗ്യത: മാനേജ്മെന്റ് ബിരുദാനന്തരബിരുദം/ബിരുദാനന്തരബിരുദ ഡിപ്ലോമ/എം.ബി.എ. അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് അക്കൗണ്ടന്റ് അല്ലെങ്കില്‍ തത്തുല്യം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28-35 വയസ്സ്. സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് (കോംപ്ലിയന്‍സ്)-1: യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 28-35 വയസ്സ്. 

ALSO READ: SBI Alert! എല്ലാ മാസവും സ്ഥിര വരുമാനത്തിനായി തിരയുകയാണോ? SBI യുടെ ഈ സ്കീം നോക്കൂ

സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് (സ്ട്രാറ്റജി-ടി.എം.ജി.-1, ഗ്ലോബല്‍ ട്രേഡ്-1)2: യോഗ്യത: ഫിനാന്‍സ്/മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.ബി.എം. തത്തുല്യം. 4-5 വര്‍ഷത്തെ പ്രവൃത്തിപരിചയം: പ്രായം: സ്ട്രാറ്റജി-ടി.എം.ജി. ഒഴിവിലേക്ക് 28-35 വയസ്സ്. ഗ്ലോബല്‍ ട്രേഡ് ഒഴിവിലേക്ക് 26-30 വയസ്സ്. സീനിയര്‍ എക്‌സിക്യുട്ടീവ് (റീടെയ്ല്‍ ആന്‍ഡ് സബ്സിഡറീസ്-1, ഫിനാന്‍സ്-1, മാര്‍ക്കറ്റിങ്-1)3:  ഫിനാന്‍സ്/മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.ബി.എം. തത്തുല്യം. 3 വര്‍ഷത്ത പ്രവൃത്തിപരിചയം: പ്രായം: 25-35 വയസ്സ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. മുംബൈയിലായിരിക്കും നിയമനം.

ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസര്‍-1: യോഗ്യത: ബി.ടെക്./ബി.ഇ./എം.എസ്സി./എം.ടെക്./എം.സി.എ. 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്. തിരഞ്ഞെടുപ്പ: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. മാനേജര്‍ (ഹിസ്റ്ററി)-1: യോഗ്യത: ഇക്കണോമിക്‌സ്/ഹിസ്റ്ററി എം.എ. അല്ലെങ്കില്‍ തത്തുല്യം. 6 വര്‍ഷത്തെ അധ്യാപനപരിചയം (Teaching) അല്ലെങ്കില്‍ ഹിസ്റ്റോറിയനായുള്ള പരിചയം. പ്രായപരിധി: 40 വയസ്സ്. 

എക്‌സിക്യുട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍-ആര്‍ക്കൈവ്സ്)-1: യോഗ്യത: കെമിസ്ട്രി ബിരുദവും കണ്‍സര്‍വേഷന്‍/പ്രിസര്‍വേഷന്‍ ഓഫ് ഡോക്യുമെന്ററി സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 30 വയസ്സ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. ഫാര്‍മസിസ്റ്റ്-67: യോഗ്യത: എസ്.എസ്.സി. അല്ലെങ്കില്‍ തത്തുല്യം. ഫാര്‍മസിയില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. ഡിപ്ലോമക്കാര്‍ക്ക് മൂന്ന് വര്‍ഷവും ബിരുദം/ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്. 

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും (Interview) അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ 150 ചോദ്യങ്ങളുണ്ടാകും. ജനറല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി, പ്രൊഫഷണല്‍ നോളജ് എന്നീ വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഡേറ്റ അനലിസ്റ്റ്-8: യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ഡേറ്റ സയന്‍സ്/മെഷീന്‍ ലേണിങ് ആന്‍ഡ് എ.ഐ. ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്. ഡേറ്റ സയന്‍സ് ഡിപ്ലോമ അഭിലഷണീയം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്. എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും തിരഞ്ഞെടുപ്പ്.

മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്)-45: യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഫിനാന്‍സ് സ്‌പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.ബി.എ./പി.ജി.ഡി.ബി.എം. അല്ലെങ്കില്‍ തത്തുല്യം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്. മാനേജര്‍ (ജോബ് ഫാമിലി ആന്‍ഡ് സക്‌സസഷന്‍ പ്ലാനിങ്)-1: യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും എച്ച്.ആര്‍. സ്‌പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 32 വയസ്സ്. 

ALSO READ: SBI ATM കാർഡില്ലാതെ എങ്ങനെ SBI online banking രജിസ്‌ട്രേഷൻ നടത്താം?

മാനേജര്‍ (റെമിറ്റന്‍സസ്)-1: യോഗ്യത: ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബി.ഇ./ബി.ടെക്കും എം.ബി.എ./പി.ജി.ഡി.എം. തത്തുല്യം. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 27-35 വയസ്സ്. ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്-ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്)-1: യോഗ്യത: എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യം. മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 26-30 വയസ്സ്. 

ഡെപ്യൂട്ടി മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)-6: യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ട് (ആദ്യത്തെ ചാന്‍സില്‍ പാസായവര്‍ക്ക് മുന്‍ഗണന) മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 25-35 വയസ്സ്. ഡെപ്യൂട്ടി മാനേജര്‍ (എനിടൈം ചാനല്‍)-2: യോഗ്യത: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബി.ഇ./ബി.ടെക്കും. എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യം. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

ഡെപ്യൂട്ടി മാനേജര്‍ (സ്ട്രാറ്റജിക്ക് ട്രെയിനിങ്)-1: യോഗ്യത: എം.ബി.എ./പി.ജി.ഡി.എം. തത്തുല്യം. എച്ച്.ആര്‍./മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 20 വയസ്സ്. തിരഞ്ഞെടുപ്പ്; ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് മൂന്ന്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News