UAE: കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി ദുബായ്
ഫെബ്രുവരി ആദ്യം മുതല്‍ പ്രഖ്യാപിച്ച Covid നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചതായി ദുബായ് ഭരണകൂടം. വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
Dubai: ഫെബ്രുവരി ആദ്യം മുതല്‍ പ്രഖ്യാപിച്ച Covid നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചതായി ദുബായ് ഭരണകൂടം. വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ഏപ്രില്‍ മധ്യത്തില്‍ വരെ, അതായത് റമദാന്‍ വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് ദുബൈയിലെ ദുരന്തനിവാരണ സമിതിയുടെ തീരുമാനം.
ഫെബ്രുവരി മുതല്‍ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ തുടരാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍മക്തൂമിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ദുബൈ ദുരന്ത നിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്.
നിലവിലെ Covid-19 നിയന്ത്രണങ്ങള്‍ അനുസരിച്ച് ദുബൈയിലെ ഭക്ഷണശാലകള്‍ രാത്രി ഒന്നിന് മുന്‍പ് അടക്കണം. മദ്യശാലകളും പബ്ബുകളും തുറന്നു പ്രവര്‍ത്തിക്കില്ല. സിനിമാശാലകള്‍ ഇന്‍ഡോര്‍ വേദികള്‍ എന്നിവയില്‍ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവശിപ്പിക്കൂ. നീന്തല്‍ക്കുളങ്ങളിലെയും ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകളിലെയും അതിഥികളെ മൊത്തം ശേഷിയുടെ 70 ശതമാനമായി പരിമിതപ്പെടുത്തും. മാസ്ക്, സാമൂഹിക അകലം തുടങ്ങി അടിസ്ഥാന സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി തുടരും.
Also read: Smart Travel: മുഖം നോക്കി ആളെ തിരിച്ചറിയാനുള്ള സ്മാര്‍ട്ട് ട്രാവല്‍ സംവിധാനവുമായി Dubai Airport
രാജ്യത്തെ മരണ സംഖ്യയിലുള്ള വര്‍ദ്ധനവും കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവുമാണ് കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ കാരണമായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...