Dubai : ദുബായിയിലെ പ്രധാന തുറമുഖത്ത് വൻ തീപിടുത്തം (Fire) ഉണ്ടായി. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നർ ഷിപ്പിലാണ് പൊട്ടിത്തെറിയെ തുടർന്ന് തീപിടുത്തം ഉണ്ടയത്. തീപിടുത്തം ഉണ്ടയെങ്കിലും ആളപായം ഉണ്ടയിട്ടില്ലെന്ന് ഇന്ന് രാവിലെ എമിറേറ്റ്സ് മീഡിയ ഓഫീസിൽ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശവാസികളിൽ ചിലർ പൊട്ടിത്തെറി മൂലം വീടിന്റെ ചാനലുകൾക്കും വാതിലുകൾക്കും കുലുക്കം അനുഭവപ്പെട്ടിരുന്നുവെന്ന് അറിയിച്ചിട്ടുണ്ട്. ജബൽ അലി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ പുറപ്പെടാൻ തയ്യാറെടുത്ത് കൊണ്ടിരിക്കുമ്പോഴായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.


ALSO READ: Lulu Group: ആഗോള റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ ഇടം നേടി ലുലു ഗ്രൂപ്പ്


കപ്പലുകൾ കൂടാതെ വ്യാമയാന സൗകര്യങ്ങൾക്ക് കൂടി ഉപയോഗിക്കാൻ തരത്തിൽ ക്രമീകരിച്ചിട്ടുള്ള തുറമുഖമാണ് ജബൽ അലി. 2017 ൽ യുഎസ് നേവിയുടെ രാജ്യത്തിന് പുറത്തുള്ള ഏറ്റവും തിരക്കുള്ള തുറമുഖമായി ജബൽ അലി മാറിയിരുന്നു. അതീവ സുരക്ഷയുള്ള ദുബൈയിലെ തുറമുഖങ്ങളിൽ അത്യപൂർവമായി മാത്രമേ ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാറുള്ളൂ.


ALSO READ: Oman's general income is low: ഒമാന്റെ പൊതുവരുമാനത്തിൽ കുറവ്, കാരണം എണ്ണവില ഇടിവ്


ജബൽ അലി ഫ്രീ സോണിൽ ഏകദേശം 8000 കമ്പനികളാണ് ഉള്ളത്. ഈ കമ്ബനികളാണ് കഴിഞ്ഞ വർഷത്തെ ദുബൈയുടെ വരുമാനത്തിന്റെ 23 ശതമാനത്തിനും വഴിവെച്ചതും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ട്രേഡ് സോൺ ആണ് ജബൽ അലി. 50 വര്ഷങ്ങൾ കൊണ്ടാണ് തുറമുഖ പട്ടണം മാത്രമായിരുന്നു ജബൽ അലി ദുബൈയിലെ തന്നെ തിരക്കേറിയ കേന്ദ്രങ്ങളിൽ ഒന്നായി മാറിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.