Dubai: ആഢംബര ജീവിതത്തിന് പേരുകേട്ടതാണ് ദുബായ്.  മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ  സ്വന്തമായി ഒരു വസതി ആഗ്രഹിക്കാറുണ്ട്, സ്വന്തമാക്കാറുണ്ട്... 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, കഴിഞ്ഞദിവസം  ദുബായില നടന്ന ഒരു സ്വത്ത് വില്‍പനയാണ് ഇപ്പോള്‍ വാര്‍ത്തയായിരിയ്ക്കുന്നത്. ആഢംബരത്തിന്‍റെ പര്യായമായ ഒരു വില്ല ദുബൈയില്‍ വിറ്റ് പോയത് 111.25 മില്യണ്‍ ദിര്‍ഹത്തിന് ആണ്...!!  അതായത്  ഏകദേശം 860 കോടി രൂപ. 


പാം ജുമൈറയിലുള്ള 'ഒണ്‍100പാം' വില്ലയാണ് ഇത്രയധികം തുകയ്ക്ക്  സ്വിസ് കുടുംബം സ്വന്തമാക്കിയത്. 2021ല്‍ ദുബൈയില്‍ നടന്ന ഏറ്റവും വലിയ സ്വത്ത് വില്‍പനയാണിത്. എന്നാല്‍ വില്ല സന്തമാക്കിയവരുടെ   പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 


മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന വില്ലയ്ക്ക് 14,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. വിശാലമായ അഞ്ച് വിഐപി ബെഡ്‌റൂം സ്യൂട്ടുകളാണുള്ളത്.  ആകര്‍ഷണീയമായ  ഫര്‍ണിചറുകള്‍, സിനിമാ ലോഞ്ചുകള്‍, അതുല്യമായ ശില്പങ്ങള്‍, പെയിന്‍റി൦ഗുകള്‍ കൊണ്ട് മനോഹരമാണ് ഈ വില്ല. 


Also read: Kerala Assembly Election 2021: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു ദിവസം കൂടി അവസരം


2020 ജൂണിലാണ് വില്ല വില്‍പനക്കായി വെച്ചത്. വില്ല കാണാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു നിരവധി പേര്‍ എത്തി. എന്നാല്‍ ഇതില്‍ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് അത്രയും ബജറ്റ് ഉണ്ടായിരുന്നത്. അതിനാല്‍ വില്ലയെ സംരക്ഷിക്കാന്‍ നന്നായി ജാഗ്രത പുലര്‍ത്തിയിരുന്നുവെന്ന് മാനജിംഗ് ഡയറക്ടര്‍ ലീ ബോര്‍ഗ് പറഞ്ഞു.


കണ്ണഞ്ചിപ്പിക്കുന്ന വില്ലയുടെ വീഡിയോ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.