Dubai: ദുബായിൽ പതിമൂന്നാം വീക്കിലി മഹ്‌സൂസ് ഡ്രോയിൽ 2 മലയാളിക്ക് രണ്ടാം സമ്മാനമായ 1,000,000 ദിർഹം (ഏകദേശം 1,97,17,287 ഇന്ത്യൻ രൂപ) ലഭിച്ചു. ഇവരിൽ ഒരാൾ ദുബായിലും ഒരാൾ സൗദി അറേബിയയിലുമാണ് (Saudi Arabia) താമസിക്കുന്നതും. ഒന്നാം സമ്മാനമായി തിരഞ്ഞെടുത്ത നമ്പറിലേക്ക് രണ്ട് പേർക്കും ഒരു സംഖ്യ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. രണ്ട് പേർക്കും 500,000 ദിർഹം വീതം ലഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ (Kerala) നിന്നുള്ള രമേശൻ, പ്രവീൺ എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. ഇരുവരും വർഷങ്ങളായി വിദേശത്ത് ജോലി ചെയ്‌ത് വരുന്നവരാണ്. രമേശൻ ഗൾഫിലെത്തിയത് 2004 ലാണ്. അന്ന് മുതൽ വിദേശത്ത് തന്നെയാണ് ജോലി ചെയ്യുന്നത്. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അച്ഛൻ കൂടിയാണ് രമേശൻ. രമേശന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ് കുടുംബത്തെ കൂടി ദുബായിലേക്ക് (Dubai) കൊണ്ട് വരണമെന്നത്. ഇപ്പോൾ അത് സാധിക്കുമെന്ന സന്തോഷത്തിലാണ് രമേശൻ.


ALSO READ: Covid 19: Abu Dhabi യുടെ ഗ്രീൻ ലിസ്റ്റിൽ നിന്നും Saudi Arabia യെ ഒഴിവാക്കി


ശനിയാഴ്ച്ചയാണ് ലക്കി ഡ്രോ (Lucky Draw) നടത്തിയത്. തനിക്ക് സമ്മാനം ലഭിച്ചുവെന്ന് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് രമേശൻ പറഞ്ഞു. സമ്മാനം ലഭിച്ചെങ്കിലും ഇനിയും മഹാസൂസിൽ പങ്കെടുക്കാനാണ് രമേശന്റെ തീരുമാനം. പങ്കെടുക്കാൻ 35 ദിർഹം മാത്രമേ ചിലവുള്ളു. ആർക്ക് വേണമെങ്കിലും ലഭിക്കുകയും ചെയ്യാമെന്നാണ് രമേശൻ പറയുന്നത്. ഇത് കൂടാതെ രമേശൻ മഹ്‌സൂസിന് ഈ ഭാഗ്യം തനിക്ക് നൽകിയതിന് നന്ദിയും അറിയിച്ചിട്ടുണ്ട്.


ALSO READ:Smart Travel: മുഖം നോക്കി ആളെ തിരിച്ചറിയാനുള്ള സ്മാര്‍ട്ട് ട്രാവല്‍ സംവിധാനവുമായി Dubai Airport


പ്രവീണും രണ്ട് കുട്ടികളുടെ അച്ഛനാണ്. 10 വർഷമായി സൗദി അറബ്യയിൽ (Saudi Arabia) ജോലി ചെയ്യുന്ന പ്രവീൺ താൻ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് അറിയിച്ചു. പ്രവീണിന്റെ കുടുംബം 2 വര്ഷം മുമ്പ് നാട്ടിലേക്ക് മടങ്ങി പോയി. ഈ പണം കൊണ്ട് അവർക്ക് സ്വന്തമായി ഒരു വീട് വാങ്ങി നല്കാൻ കഴിയുമെന്ന സന്തോഷത്തിലാണ് പ്രവീൺ. തനിക്ക് സമ്മാനം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടൽ ഇനിയും മാറിയിട്ടില്ലെന്ന് പ്രവീൺ പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.