Saudi Arabia ലേക്കും Kuwait ലേക്കും പ്രവേശിക്കാൻ സാധിക്കാതെ UAE യിൽ കുടങ്ങിയ പ്രവാസികൾ Embassy മായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം

യുഎഇയിൽ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികൾ Dubai കോൺസുലേറ്റുമായോ Abu Dhabi എംബസിയുമായോ ബന്ധപ്പെടാനാണ് നിർദേശം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി V Muraleedharan ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 09:18 PM IST
  • യുഎഇയിൽ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികൾ Dubai കോൺസുലേറ്റുമായോ Abu Dhabi എംബസിയുമായോ ബന്ധപ്പെടാനാണ് നിർദേശം
  • കേന്ദ്ര വിദേശകാര്യ സഹമന്ത്രി V Muraleedharan ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
  • കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിദേശികള്‍ക്ക് Saudi Arabia പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
  • ഫെബ്രുവരി 21 മുതൽ കുവൈത്ത് സ്വദേശികൾ അല്ലാത്തവർക്കും രാജ്യത്ത് പ്രവേശിക്കാൻ കുവൈത്തി സർക്കാർ അനുമതി നൽകിട്ടുണ്ട്.
Saudi Arabia ലേക്കും Kuwait ലേക്കും പ്രവേശിക്കാൻ സാധിക്കാതെ UAE യിൽ കുടങ്ങിയ പ്രവാസികൾ Embassy മായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം

New Delhi : Saudi Arabia ലേക്കും Kuwait ലേക്കും പ്രവേശിക്കാൻ സാധിക്കാതെ യുഎഇയിൽ കുടങ്ങിയ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (Ministry of External Affairs). നാട്ടിലേക്ക് മടങ്ങുന്നതിനായി യുഎഇയിൽ കുടുങ്ങിയ പ്രവാസികൾ Dubai കോൺസുലേറ്റുമായോ Abu Dhabi എംബസിയുമായോ ബന്ധപ്പെടാനാണ് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി V Muraleedharan ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യയിലേക്കോ കുവൈത്തിലേക്കോ പോകുന്ന വഴിയിൽ യുഎഇയിൽ കുടങ്ങിയ ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിനായി ദുബായ് കോൺസുലേറ്റുമായോ അബുദാബി എംബിസുയമായിട്ടോ ബന്ധപ്പെടണം എന്നാണ് കേന്ദ്ര സഹമന്ത്രി V Muraleedharan അറിയിച്ചിരിക്കുന്നത്. കോവിഡിനെ തുടർന്ന് സൗദി യാത്ര വിലക്കേർപ്പെടുത്തിയതിന് ശേഷം നിരവധി പ്രവാസികളാണ് യുഎഇയിൽ കുടുങ്ങിയിരിക്കുന്നത്. സൗദിയിലേക്ക് പ്രവേശിക്കാനോ നാട്ടിലേക്ക് മടങ്ങാനോ പറ്റാത്ത സാഹചര്യത്തിൽ നിരവധി പ്രവാസികൾ കുടങ്ങിയിരിക്കുന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിലായത്തിന്റെ ഈ  ഇടപെടൽ. എന്നാൽ ഇതുമാത്രം കൊണ്ട് തീരീവുന്ന പ്രശ്നമല്ല ഇതെന്നും കേന്ദ്ര സർക്കാർ സൗദി, കുവൈത്ത് ഭരണകൂടങ്ങളോട് ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.

ALSO READ : Saudi Arabia: പ്രവേശന വിലക്കേര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ്  വിദേശികള്‍ക്ക്  Saudi Arabia പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് പ്രവേശന വിലക്ക്. താത്‌കാലിക പ്രവേശന വിലക്ക് മെയ്‌ 17 വരെയാണ്  പ്രാബല്യത്തിലുണ്ടാവുക.  വിദേശികള്‍, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക്   രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

ALSO READ: Corona Virus Variant: ജനിതക മാറ്റം സംഭവിച്ച വൈറസ് കുവൈത്തിലും, ജാഗ്രത നിര്‍ദ്ദേശം

കുവൈത്താകട്ടെ (Kuwait) ഈ മാസം 21 വരെയാണ് യാത്ര വിലക്കേർപ്പെടുത്തിയിരുക്കുന്നത്.  ഫെബ്രുവരി 21 മുതൽ കുവൈത്ത് സ്വദേശികൾ അല്ലാത്തവർക്കും രാജ്യത്ത് പ്രവേശിക്കാൻ കുവൈത്തി സർക്കാർ അനുമതി നൽകിട്ടുണ്ട്. എന്നാൽ കുവൈത്തി സർക്കാർ കോവിഡ് വ്യാപനം കുടുതലുള്ള ബ്ലാക്ക് ലിസ്റ്റ് ചെയ്ത 35 രാജ്യങ്ങളിൽ നിന്നുള്ളവ‌ർക്ക് നേരിട്ട് പ്രവേശനമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News