Dubai യിൽ Party നടത്തിയതിന് പിഴ 50,000 ദിർഹം; Indian Rupee 9 ലക്ഷത്തിന് മേൽ
ദുബായിയിലെ ഒരു അപ്പാർട്മെന്റിൽ പാർട്ടി നടത്തിയതിന് ദുബായ് പൊലീസും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസവും ചേർന്ന് 50000 ദിർഹം പിഴയിടക്കി. പാർട്ടിയിൽ പങ്കെടുത്ത എല്ലാവരിൽ നിന്നും 15,000 ദിർഹം വീതവും പിഴയീടാക്കി.
ദുബായിയിലെ (Dubai) ഒരു അപ്പാർട്മെന്റിൽ പാർട്ടി നടത്തിയതിന് ദുബായ് പൊലീസും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസവും ചേർന്ന് 50000 ദിർഹം പിഴയീടാക്കി. ഇത് ഏകദേശം 9,92,282 ഇന്ത്യൻ രൂപയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് ദുബായ് മീഡിയ ഓഫീസ് (Media) അറിയിച്ചു. ഇത് കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും (Mask) പാർട്ടിയിൽ പങ്കെടുത്ത എല്ലാവരിൽ നിന്നും 15,000 ദിർഹം വീതവും പിഴയീടാക്കി.
ദുബായ് പൊലീസ് കോവിഡ് (Covid) ചട്ട ലംഘകർക്കെതിരെയുള്ള പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഞായറാഴ്ച്ച ഒരു ആഡംബര കപ്പലിൽ പാർട്ടി നടത്തിയതിനും 50000 ദിർഹം പിഴയീടാക്കിയിരുന്നു. കപ്പലിന്റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡും ചെയ്‌തിരുന്നു.
ALSO READ: Dubai RTA കാൽനട യാത്രക്കാർക്കും Cyclist കൾക്കുമായി പുതിയ പാലം ഉദ്ഘാടനം ചെയ്‌തു
കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ദുബായ് കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‍മെന്റ് ഫെബ്രുവരി 2 മുതൽ കൂടുതൽ കർശനമായ കോവിഡ് ചട്ടങ്ങൾ (Covid Protocol) കൊണ്ടു വന്നിരുന്നു. പുതിയ ചട്ട പ്രകാരം പബ്ബുകളും ബാറുകളും അടച്ചിരുന്നു. മാത്രമല്ല ഹോട്ടലുകളിൽ 70% ആളുകളെ മാത്രമേ അനുവദിക്കാൻ പാടുള്ളൂവെന്നും അറിയിച്ചിരുന്നു. ഭക്ഷണ ശാലകളും കഫേകളും രാവിലെ 1 മണിക്ക് മുമ്പ് അടയ്ക്കണമെന്നും വിനോദ പരിപാടികളൊന്നും നടത്താൻ പാടില്ലെന്നും ചട്ടം നിലവിലുണ്ട്.
കോവിഡ് ചട്ട ലംഘനങ്ങൾ കണ്ടാൽ ജനങ്ങൾ പൊലീസ് (Police)കാൾ സെന്റർ വഴിയോ പൊലീസ് ഐ സർവീസ് വഴിയോ ചുമതലപെട്ടവരോട് അറിയിക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഒരാഴ്ച്ച (ജനുവരി 31 -ഫെബ്രുവരി 6) കൊണ്ട് മാത്രം ദുബായ് പൊലീസിന് ലഭിച്ചത് 1000 പരാതികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...