ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ്
ദുബായില്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ആര്‍ടിഎ.
Dubai: ദുബായില്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ആര്‍ടിഎ.
എമിറേറ്റില്‍ (UAE) രജിസ്റ്റര്‍ ചെയ്യുന്ന ഇലക്‌ട്രിക് കാറുകള്‍ക്ക് (Electric Car) രണ്ട് വര്‍ഷത്തേക്ക് പാര്‍ക്കിംഗ് ഫീസ് സൗജന്യമായിരിക്കുമെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ഈ ആനുകൂല്യം 2020 ജൂലൈ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
കൂടാതെ, പാര്‍ക്കിംഗ് ഫീസ് സൗജന്യത്തിനായി ഇലക്‌ട്രിക് കാറുടമകള്‍ ആര്‍.ടി.എയെ സമീപിക്കേണ്ടതില്ലെന്നും ട്രാഫിക് ആന്‍റ് റോഡ്സ് ഏജന്‍സി സി.ഇ.ഒ അറിയിച്ചു. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സ്വമേധയാ തന്നെ പാര്‍ക്കിംഗ് സൗജന്യം ലഭ്യമാവും. വാഹനങ്ങളെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചറിയും. പാര്‍ക്കിംഗ് സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഇലക്‌ട്രിക് വാഹനം തന്നെയാണെന്ന് ഇന്‍സ്‍പെക്ടര്‍ ഉറപ്പുവരുത്തും.
Also read: UAE: ടൂറിസ്റ്റ് വിസകള്‍ക്ക് കൂടുതല്‍ നിയന്ത്രണം...
വായു മലിനീകരണം (Air Pollution) കുറയ്ക്കാന്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി മിക്ക രാജ്യങ്ങളും ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വരികയാണ്. ദുബായില്‍ ആരംഭിച്ചിരിക്കുന്ന Green Mobility Strategyയുടെ ഭാഗമായാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.