Kuwait: കുവൈത്തില്‍ വാഹനാപകടത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു
Kuwait: സംഭവമറിഞ്ഞെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരിച്ച ദമ്പതികളുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
കുവൈത്ത്: വാഹനാപകടത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു. ഫഹാഹീലില്‍ ഉണ്ടായ വാഹനാപകടത്തിൽ ഈജിപ്ത് സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Also Read: പെൺകുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് 5 വർഷം കഠിന തടവ്
സംഭവമറിഞ്ഞെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരിച്ച ദമ്പതികളുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച മറ്റൊരു അപകടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് സാല്‍മി റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചെന്ന വിവരം ലഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ വിഭാഗം അല്‍ ഷഗായ ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെടും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ വാഹനങ്ങളില്‍ നിന്നും ഏഴു പേരെ രക്ഷപ്പെടുത്തുകയായിരുന്നു.
Also Read: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും!
കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസിഡറായി ഡോ. ആദർശ് സ്വൈക സ്ഥാനമേറ്റു
പുതിയ ഇന്ത്യൻ അംബാസിഡറായി ഡോ. ആദർശ് സ്വൈക സ്ഥാനമേറ്റു. കാലാവധി പൂർത്തിയാക്കി സിബി ജോർജിന് പകരമാണ് ഡോ. ആദർശ് സ്വൈക ചുമതലയേറ്റത്. ചാർജ് എടുത്തശേഷം കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുള്ള അൽ ജാബിർ അസ്സബാഹിനെ സന്ദർശിച്ച് ഡോ. ആദർശ് അധികാര പത്രം കൈമാറി.
Also Read: പുതുവർഷത്തിൽ കേതു രാശി മാറും: ഈ 4 രാശിക്കാരുടെ ജീവിതം മാറിമറിയും!
ഔദ്യോഗിക നടപടിയുടെ ഭാഗമായാണ് അധികാരപത്രം കൈമാറിയത്. കൂടിക്കാഴ്ചയിൽ രണ്ടു രാജ്യങ്ങളും തമ്മിൽ കൂടുതൽ അഭിവൃദ്ധിയും പുരോഗതിയുമുണ്ടാകട്ടെയെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി അറിയിച്ചു. മാത്രമല്ല കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധവും സൗഹൃദവും ശക്തിപ്പെടുത്താനുള്ള ദൗത്യത്തിൽ പുതിയ അംബാസഡർ വിജയിക്കട്ടെയെന്നും ശൈഖ് സലീം ആശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...