കുവൈത്ത് സിറ്റി: Eid Al Adha 2022:  ബലി പെരുന്നാളിനോടനുബന്ധിച്ച് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത്. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി പ്രഖ്യാപിച്ചത്. ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ പ്രമാണിച്ച് ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 14 വ്യാഴാഴ്ച വരെയാണ് അവധിയുള്ളതെന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ 17 ഞായറാഴ്ചയായിരിക്കും പുനഃരാരംഭിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. 


Also Read: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പ്രസ്താവനയിൽ കുവൈറ്റിൽ പ്രതിഷേധം; പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം


ഞായര്‍ മുതല്‍ വ്യാഴം അഞ്ച് ദിവസത്തെ അവധിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലുള്ള വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് ഒന്‍പത് ദിവസത്തെ അവധി വരുന്നത്. ശേഷം ജൂലൈ 17 ഞായറാഴ്ച മുതൽ പതിവ് പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും.


ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യം കൂടിയാണ് കുവൈത്ത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.