പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പ്രസ്താവനയിൽ കുവൈറ്റിൽ പ്രതിഷേധം; പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

Kuwait: രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാരെ നാടുകടത്തുന്നത്. കുവൈറ്റിൽ പ്രവാസികൾ പ്രതിഷേധപ്രകടനങ്ങളോ സമരങ്ങളോ സംഘടിപ്പിക്കരുതെന്ന് നിയമമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 09:18 AM IST
  • പ്രതിഷേധക്കാരെ കുവൈത്തിൽ നിന്ന് നാടുകടത്തുമെന്ന് അധികൃതർ ഞായറാഴ്ച സ്ഥിരീകരിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു
  • കുവൈറ്റ് സർക്കാരിന്റെ നിർദേശങ്ങൾ ലംഘിച്ച് പ്രകടനം നടത്തിയ ഫഹാഹീൽ പ്രദേശത്തെ പ്രവാസികളെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി
  • കുവൈറ്റിലെ എല്ലാ പ്രവാസികളും കുവൈറ്റിന്റെ നിയമങ്ങൾ മാനിക്കണമെന്നും ഒരു തരത്തിലുള്ള പ്രകടനങ്ങളിലും പങ്കെടുക്കരുതെന്നും നിർദേശത്തിൽ പറയുന്നു
  • ന്യൂനപക്ഷങ്ങൾക്കെതിരെ ട്വിറ്ററിൽ വിവാദ പരാമർശം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതായി ഇന്ത്യ കുവൈറ്റിനെ അറിയിച്ചിരുന്നു
പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പ്രസ്താവനയിൽ കുവൈറ്റിൽ പ്രതിഷേധം; പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ പ്രസ്താവന നടത്തിയ ബിജെപി നേതാവിനെതിരെ കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രലായം. ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീലിൽ പ്രകടനത്തിൽ പങ്കെടുത്ത പ്രവാസികളെ കുവൈറ്റിൽ നിന്ന് നാടുകടത്തും. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാരെ നാടുകടത്തുന്നത്. കുവൈറ്റിൽ പ്രവാസികൾ പ്രതിഷേധപ്രകടനങ്ങളോ സമരങ്ങളോ സംഘടിപ്പിക്കരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനെ തുടർന്നാണ് നടപടി.

പ്രതിഷേധക്കാരെ കുവൈത്തിൽ നിന്ന് നാടുകടത്തുമെന്ന് അധികൃതർ ഞായറാഴ്ച സ്ഥിരീകരിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുവൈറ്റ് സർക്കാരിന്റെ നിർദേശങ്ങൾ ലംഘിച്ച് പ്രകടനം നടത്തിയ ഫഹാഹീൽ പ്രദേശത്തെ പ്രവാസികളെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി. കുവൈറ്റിലെ എല്ലാ പ്രവാസികളും കുവൈറ്റിന്റെ നിയമങ്ങൾ മാനിക്കണമെന്നും ഒരു തരത്തിലുള്ള പ്രകടനങ്ങളിലും പങ്കെടുക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ ട്വിറ്ററിൽ വിവാദ പരാമർശം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതായി ഇന്ത്യ കുവൈറ്റിനെ അറിയിച്ചിരുന്നു.

ALSO READ: Earthquake: കുവൈത്തിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ആക്ഷേപകരമായ ട്വീറ്റുകളിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കുവൈറ്റിലെ ഇന്ത്യൻ എംബസി വക്താവ് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ പ്രകോപനപരമായ പരാമർശങ്ങളെ തുടർന്ന് ബിജെപി വക്താവ് നൂപുർ ശർമയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഡൽഹി മാധ്യമ മേധാവി നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News