Eid Al Adha: സൗദിയിൽ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28 ന്
Eid Al Adha: മാസപ്പിറവി ദൃശ്യമായതോടെ അറഫാ സംഗമം ജൂൺ 27 നും ബലി പെരുന്നാള്‍ ജൂണ്‍ 28നും നിശ്ചയിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്
റിയാദ്: ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28 ബുധനാഴ്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.
Also Read: Crime News: മക്കയില്‍ പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികൾ അറസ്റ്റിൽ
സൗദി സുപ്രീം കോടതി ഞായറാഴ്ച വൈകീട്ട് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല വിശ്വാസികൾ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ ഒരുമിച്ചു കൂടുകയും ചെയ്തിരുന്നു. മാസപ്പിറവി ദൃശ്യമായതോടെ അറഫാ സംഗമം ജൂൺ 27 നും ബലി പെരുന്നാള്‍ ജൂണ്‍ 28നും നിശ്ചയിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഒമാനിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ന് തന്നെയായിരിക്കുമെന്ന് രാജ്യത്തെ മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. മതകാര്യ മന്ത്രാലയത്തില്‍ നടന്ന യോഗത്തിന് ശേഷമാണ് മാസപ്പിറവി നിരീക്ഷണ സമിതി ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയതും. പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗ സ്മരണയുടെ ഓർമ്മ പുതുക്കലായാണ് മുസ്ലിംങ്ങൾ ബലി പെരുന്നാള്‍ ലോകമെമ്പാടും കൊണ്ടാടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...