Crime News: മക്കയില്‍ പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികൾ അറസ്റ്റിൽ

Eight Foreigners Arrested: തെരുവിലെ സംഘട്ടനത്തില്‍ കലാശിച്ചത് മുന്‍വൈരാഗ്യമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 11:55 PM IST
  • മക്ക നഗരത്തില്‍ പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികള്‍ അറസ്റ്റിൽ
  • ഇവരുടെ സംഘര്‍ഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു
  • പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു
Crime News: മക്കയില്‍ പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികൾ അറസ്റ്റിൽ

റിയാദ്: മക്ക നഗരത്തില്‍ പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികള്‍ അറസ്റ്റിൽ. ഏഴ് പ്രവാസികളും സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ ഒരു യുവാവുമാണ് മക്ക പോലീസിന്റെ പിടിയിലായത്. ഇവരുടെ സംഘര്‍ഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു

Also Read: താമസ സ്ഥലത്ത് മദ്യം നിർമിച്ച് വിൽപന നടത്തിയ നാല് പ്രവാസികൽ അറസ്റ്റിൽ; ഇവരിൽ രണ്ടുപേർ സ്‍ത്രീകൾ

തെരുവിലെ സംഘട്ടനത്തില്‍ കലാശിച്ചത് മുന്‍വൈരാഗ്യമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച ശേഷം എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

താമസ സ്ഥലത്ത് മദ്യം നിർമിച്ച് വിൽപന നടത്തിയ നാല് പ്രവാസികൽ അറസ്റ്റിൽ; ഇവരിൽ രണ്ടുപേർ സ്‍ത്രീകൾ

താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ നാല് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിൽ. ഇവരില്‍ രണ്ടുപേര്‍ സ്‍ത്രീകളാണ്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവിടെ നിന്നും വന്‍ മദ്യശേഖരവും കണ്ടെടുത്തു.  വന്‍ സന്നാഹങ്ങളുമായി ഉമ്മുല്‍ ഹൈമാന്‍ ഏരിയയിലാണ് മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്ത് അടുത്തിടെ കണ്ടെത്തിയ ഏറ്റവും വലിയ അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഒരു പ്ലാസ്റ്റിക് കവറുമായി നില്‍ക്കുന്ന പ്രവാസിയെ കണ്ട പൊലീസ് പട്രോള്‍ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും ഉടനെ അയാളുടെ കയ്യിലെ കവര്‍ പരിശോധിച്ചപ്പോള്‍ രണ്ട് കുപ്പി മദ്യമായിരുന്നു ഉണ്ടായിരുന്നത്.  

Also /read: ഗണപതി ഭഗവാന് പ്രിയം ഈ രാശിക്കാരോട്, ലഭിക്കും സർവ്വൈശ്വര്യം!

ഇതിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാള്‍ മദ്യ വില്‍പന നടത്തിയ കാര്യം ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും  മറ്റ് ഏതാനും പേരോടൊപ്പം താന്‍ താമസിക്കുന്ന സ്ഥലത്തു തന്നെയാണ് മദ്യം നിര്‍മിക്കുന്നതെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. ഇതോടെ കൂടുതല്‍ പൊലീസ് സംഘത്തിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ ഇവിടെ റെയ്ഡ് നടത്തുകയും ഈ വീട്ടിലുണ്ടായിരുന്ന രണ്ട് സ‍്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.  വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് മദ്യ നിര്‍മാണത്തിനാവശ്യമായ 192 ബാരല്‍ അസംസ്‍കൃത വസ്‍തുക്കള്‍ ഇവിടെ നിന്നും കണ്ടെടുക്കുകയും. നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 492 ബോട്ടില്‍ മദ്യം പിടിച്ചെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചതിനെ തുടർന്ന് നടപടികള്‍ക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News