Emirates Airlines: ദുബൈയില്‍ നിന്നും എമിറേറ്റ്സിന്റെ പുതിയ പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ചു
Emirates Airlines: ഒക്ടോബര്‍ 29 മുതലുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് തുടങ്ങാം.
ദുബൈ: എമിറേറ്റ്സ് എയര്‍ലൈന്‍സ് രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വിമാന കമ്പനി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈയിലേക്കും ബെംഗളുരുവിലേക്കുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.
Also Read: UAE: സ്വദേശിവത്കരണത്തില്‍ പുതിയ നടപടികളുമായി യുഎഇ
പുതിയ A380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്. ഒക്ടോബര്‍ 29 മുതലുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് തുടങ്ങാം. മാത്രമല്ല കൂടുതല്‍ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇനി ജൂലൈയില്‍ ലോസ് ഏഞ്ചല്‍സിലേക്കായിരിക്കും പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ ആരംഭിക്കുകയെന്നും ഈ വര്‍ഷം അവസാനത്തോടെ 12 റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ബലി പെരുന്നാളിനുള്ള അവധി പ്രഖ്യാപിച്ച് യുഎഇ; ലഭിക്കാൻ പോകുന്നത് ഒരാഴ്ച നീണ്ട അവധിദിനങ്ങൾ
ബലി പെരുന്നാളിനുള്ള അവധി പ്രഖ്യാപിച്ച് യുഎഇ. ഫെഡറൽ ഭരണകൂടത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള അവധിയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. കണക്ക് പ്രകാരം ഏകദേശം ആറ് ദിവസത്തെ ഒഴിവ് ദിനങ്ങൾ യുഎഇ നിവസികൾക്ക് ബലി പെരുന്നാളിനോട് അനുബന്ധിച്ച് ലഭിച്ചേക്കും. ഇസ്ലാമിക് ഹിജ്രി കലണ്ടർ പ്രകാരം ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ ദുൽ ഹിജ്ജാഹ് ഒമ്പത് മുതൽ 12 വരെയാണ്. ഒമ്പതാം തീയതിയാണ് അറഫാ ദിനം.
Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ കിടിലം വർദ്ധനവ്, 50% ആയേക്കും!
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം കൃത്യമായ അവധി അറിയണമെങ്കിൽ ജൂൺ 18 വരെ കാത്തിരിക്കണം. 18-ാം തീയതി ചന്ദ്ര ലക്ഷ്ണങ്ങൾ കണക്കിലെടുത്ത് അറഫാ ദിനമെന്നാണ് നിശ്ചയിക്കും. നിലവിലെ കണക്ക് പ്രകാരം ജൂൺ 27 ചൊവ്വഴ്ചയാകും അറഫാ ദിനമാകാനാണ് സാധ്യത. അടുത്ത ദിവസം ബക്രീദായി ആചരിക്കും. ശേഷം ജൂൺ 30 വെള്ളി വരെ ബലി പെരുന്നാൾ ആഘോഷമായി കൊണ്ടാടും. തുടർന്ന് വാരാന്ത്യം കൂടി പരിഗണിച്ചാൽ ജൂൺ 27 മുതൽ ആറ് ദിവസത്തെ ബലി പെരുന്നാൾ അവധി യുഎഇ നിവാസികൾക്ക് ലഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും. അങ്ങനെയാണെങ്കിൽ തൊട്ടടുത്ത മുമ്പുള്ള വാരാന്ത്യത്തിന് ശേഷം യുഎഇ നിവസികൾക്ക് തിങ്കാളാഴ്ച മാത്രമായിരിക്കും പ്രവർത്തി ദിവസം. ആ തിങ്കളും (ജൂൺ 26) കൂടി അവധിയായി ലഭിച്ചാൽ അല്ലെങ്കിൽ എടുത്താൽ ആകെ ഒമ്പത് ദിവസത്തെ അവധി ബലി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിൽ ലഭിക്കുന്നതാകും. ഈ അവധിയെല്ലാം കഴിഞ്ഞ ജീവനക്കാർക്ക് ജൂലൈ മൂന്നാം തീയതി തങ്ങളുടെ തൊഴിൽ സ്ഥാപനങ്ങളിലേക്ക് തിരികെ വന്നാൽ മതിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...