UAE: സ്വദേശിവത്കരണത്തില്‍ പുതിയ നടപടികളുമായി യുഎഇ

UAE: തൊഴില്‍ അന്വേഷകരായ സ്വദേശികള്‍ക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും പ്രൊഫഷണല്‍ തൊഴില്‍ പരിചയവുമൊക്കെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താനും ഏറ്റവും അനിയോജ്യമായ ജോലി കണ്ടെത്താനും ഇതിലൂടെ കഴിയും

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 02:29 PM IST
  • സ്വദേശിവത്കരണത്തില്‍ പുതിയ നടപടികളുമായി യുഎഇ
UAE: സ്വദേശിവത്കരണത്തില്‍ പുതിയ നടപടികളുമായി യുഎഇ

അബുദാബി: യുഎഇയില്‍ ഈ മാസത്തോടെ അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണ നിരക്ക് പാലിക്കാനുള്ള സമയപരിധി അവസാനിക്കുകയാണ്.  ചട്ടമനുസരിച്ചു 50 ജീവനക്കാരില്‍ അധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വിദഗ്ധ തൊഴിലുകളില്‍ ഓരോ ആറ് മാസവും ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ്.  ഇത്തരത്തില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തിലായിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ ഇത് മൂന്ന് ശതമാനമായും വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് നാല് ശതമാനമായും ഉയരുമെന്നുമാണ് റിപ്പോർട്ട്.

Also Read: Saudi Arabia: സൗദിയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത

2026 ഓടെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഏതാണ്ട് 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.  ഇത് കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നതിന് നാഫിസ് പ്ലാറ്റ്‍ഫോമില്‍ പുതിയ പരിഷ്‍ക്കാരങ്ങളും കൊണ്ടുവന്നു.  ഇതിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍‍ കൃത്യതയോടെ പോസ്റ്റ് ചെയ്യാനും യോഗ്യതയുള്ള സ്വദേശി തൊഴില്‍ അന്വേഷകര്‍ക്ക് അവ എളുപ്പത്തില്‍ മനസിലാക്കി തൊഴില്‍ നേടാനും സാധിക്കുകയും ചെയ്യും. തൊഴില്‍ അന്വേഷകരായ സ്വദേശികള്‍ക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും പ്രൊഫഷണല്‍ തൊഴില്‍ പരിചയവുമൊക്കെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താനും ഏറ്റവും അനിയോജ്യമായ ജോലി കണ്ടെത്താനും ഇതിലൂടെ കഴിയും. ഇതിൽ നിന്നും ഓരോ തസ്‍തികയിലും ലഭിക്കുന്ന ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മനസിലാക്കാനാവും.

Also Read: ബുധന്റെ അസ്തമനം: ഈ രാശിക്കാർ സൂക്ഷിക്കുക!

ഇതിനിടയിൽ  സ്വദേശിവത്കരണത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നല്‍കിയിട്ടുണ്ട്. സ്വദേശിവത്കരണം നടപ്പിലാക്കേണ്ട സമയപരിധി അവസാനിച്ച് നിശ്ചിത ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്ക് 42,000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും. കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്കും പിഴ ഉള്‍പ്പെടെ വലിയ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News