Exit Scheme: 46000 പ്രവാസികൾ ഒമാനിൽ നിന്നും മടങ്ങും; സ്കീം അവസാനിക്കാൻ ഇനി 7 ദിവസം മാത്രം
ഈ സമയപരിധിക്കുശേഷം, തൊഴിൽ നില തിരുത്തുന്നതിനുള്ള അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.
Muscat: ഒമാൻ സർക്കാർ പ്രഖ്യാപിച്ച എക്സിറ്റ് സ്കീം അവസാനിക്കാൻ വെറും 7 ദിവസം മാത്രം ബാക്കി നിൽക്കെ 65,173 പ്രവാസികൾ തങ്ങളുടെ താമസ, തൊഴിൽ രേഖകൾ ശരിയാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം (Ministry of Labour) അറിയിച്ചു.
ഇവരിൽ 46000 ത്തോളം പേർക്ക് നടപടികൾ ഒഴിവാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരമൊരുങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പ്രവാസി തൊഴിലാളികളുടെ നില ക്രമീകരിക്കാൻ നിശ്ചയിച്ചിട്ടുള്ള കാലയളവ് മാർച്ച് 31 ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
Also Read: Saudi: പാക്കിസ്ഥാനി സ്ത്രീകളുമായി വിവാഹ ബന്ധം വേണ്ട, പൗരന്മാര്‍ക്ക് സൗദിയുടെ വിലക്ക്
ഈ സമയപരിധിക്കുശേഷം, തൊഴിൽ നില തിരുത്തുന്നതിനുള്ള അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഗ്രേസ് പിരീഡിൽ നിന്ന് പ്രയോജനം ലഭിക്കുന്ന പ്രവാസി തൊഴിലാളികൾ 2021 ജൂൺ 30 നകം പുറത്തുപോകേണ്ടതാണ്.
കൂടാതെ ഇപ്പോഴത്തെ ഇളവ് പ്രയോജനപ്പെടുത്തുന്ന പ്രവാസികൾക്ക് 2021 ജൂൺ 30 വരെ രാജ്യം വിടാൻ സാവകാശം അനുവദിച്ചിട്ടുണ്ട്. കൂടുതൽ കാലതാമസം പിഴകൾക്ക് കാരണമാകുമെന്നും നിർദ്ദേശമുണ്ട്.
Also Read: UAE: 16 വയസിന് മുകളിലുള്ള എല്ലാവർക്കും Covid Vaccine
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (www.mol.gov.om) രജിസ്റ്റർ ചെയ്തുകൊണ്ടോ സനദ് ഓഫീസുകളിലൂടെയോ (Sanad Offices) ധാരാളം പ്രവാസി തൊഴിലാളികൾക്ക് ഗ്രേസ് പിരീഡ് പ്രയോജനപ്പെട്ടതായി തൊഴിൽ മന്ത്രാലയത്തിലെ ലേബർ വെൽഫെയർ ഡയറക്ടർ ജനറൽ സലിം സെയ്ദ് അൽ ബാദി പറഞ്ഞു. മാർച്ച് 31 ന് ശേഷം ഇതുമായി ബന്ധപ്പെട്ട അപേക്ഷകളൊന്നും സ്വീകരിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...