Crime News: ഖത്തറിൽ നാല് കിലോഗ്രാമിലധികം മയക്കുമരുന്നുമായി പ്രവാസി പിടിയിൽ
DRgs Smuggling: ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന ലഹരി പദാര്‍ത്ഥം ദ്രാവക രൂപത്തിലാക്കി അത് കര്‍ട്ടനുകളില്‍ ഒഴിച്ച രീതിയിലാണ് നനഞ്ഞ കര്‍ട്ടനുകള്‍ ഇയാള്‍ക്ക് പാര്‍സലില്‍ എത്തിയത്
ദോഹ: നാല് കിലോഗ്രാമിലധികം മയക്കുമരുന്നുമായി ഖത്തറില്‍ പ്രവാസി അറസ്റ്റിൽ. പരിശോധനാ സംവധാനങ്ങളെയും ഉദ്യോഗസ്ഥരെയും അതിവിദഗ്ധമായി കബളിപ്പിച്ചുകൊണ്ട് മയക്കുമരുന്ന് എത്തിച്ച ഇയാളെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റാണ് അറസ്റ്റു ചെയ്തത്.
Also Read: പദ്ധതികൾ നിർദേശിക്കാം; കാലാവസ്ഥ വ്യതിയാന ചലഞ്ചുമായി ബുർജീൽ ഹോൾഡിങ്‌സ്- ഓക്സ്ഫോർഡ് സർവകലാശാല
ഇയാൾക്ക് പാര്‍സലിലൂടെ എത്തിയ കര്‍ട്ടനുകളിലായിരുന്നു ഉദ്യോഗസ്ഥരുടെ സംശയം. ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന ലഹരി പദാര്‍ത്ഥം ദ്രാവക രൂപത്തിലാക്കി അത് കര്‍ട്ടനുകളില്‍ ഒഴിച്ച രീതിയിലാണ് നനഞ്ഞ കര്‍ട്ടനുകള്‍ ഇയാള്‍ക്ക് പാര്‍സലില്‍ എത്തിയത്. ഇവയില്‍ നിന്നും മയക്കുമരുന്ന് വേര്‍തിരിച്ചെടുത്ത ശേഷം ലഹരി പദാര്‍ത്ഥങ്ങള്‍ പ്രത്യേക കണ്ടെയ്‌നറുകളിലാക്കി ഇയാള്‍ താമസസ്ഥലത്ത് സൂക്ഷിച്ചു വയ്ക്കാറാനുണ്ടായിരുന്നത്.
Also Read: Budh Gochar 2023: ബുധ കൃപയാൽ ഈ രാശിക്കാർക്ക് കരിയറിൽ ഉണ്ടാകും വൻ നേട്ടം!
മയക്കുമരുന്ന് കടത്ത് സംബന്ധിച്ച തെളിവുകള്‍ നിരത്തിയ ശേഷം ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ദ്രാവക രൂപത്തിലുള്ള മെറ്റാംഫിറ്റമീന്‍ ഉപയോഗിച്ച് നനച്ച തുണികളില്‍ നിന്നും മയക്കുമരുന്ന് വേര്‍തിരിച്ചെടുക്കുന്ന രീതിയും ഇതിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വിവരങ്ങളും ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും അധികൃതർ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Also Read: ഇടവത്തിൽ സൂര്യ ബുധ സംക്രമം ഈ രാശിക്കാർക്ക് ലഭിക്കും ധനലാഭവും ഒപ്പം അളവറ്റ സമ്പത്തും!
90 ശതമാനം വിലക്കുറവുമായി യുഎഇയിൽ മെയ് 26 മുതൽ 28 വരെ സൂപ്പർ സെയിൽ
90 ശതമാനം വരെ വിലക്കുറവുമായി വിവിധ വിഭാഗങ്ങളിലായി ദുബൈയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വീണ്ടും വരുന്നു. മേയ് 26 മുതല്‍ 28 വരെയാണ് ഈ സെയിൽ. സിറ്റിയിലെ വിവിധ മാളുകളിലും റീട്ടെയില്‍ ഔട്ട്‍ലെറ്റുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുന്നത്. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് സംഘടിപ്പിക്കുന്ന ഈ വ്യാപാര മേളയില്‍ ഫാഷന്‍, ബ്യൂട്ടി, ഫര്‍ണിച്ചര്‍, ലൈഫ്‍സ്റ്റൈല്‍, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
Also Read: Lucky Zodiac Sign: ഈ നാല് രാശിക്കാർ ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ടവർ, ലഭിക്കും കിടിലം നേട്ടങ്ങൾ
മൂന്ന് ദിവസത്തെ ഈ സൂപ്പര്‍ സെയിലിൽ പ്രശസ്‍തമായ നിരവധി ബ്രാന്‍ഡുകളും ഭാഗമാവും. മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ ദേറ, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ മിഐസിം, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, ദുബൈ ഫെസ്റ്റിവല്‍ പ്ലാസ, ഇബ്‍ന്‍ ബത്തൂത്ത, നഖീല്‍ മാള്‍, സര്‍ക്കിള്‍ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍, ബ്ലൂവാട്ടേഴ്‍സ്, സിറ്റി വാക്ക്, ദ ബീച്ച്, ദ ഔട്ട്‍ലെറ്റ് വില്ലേജ് എന്നിങ്ങനെയുള്ള മാളുകളും ഷോപ്പിങ് സെന്ററുകളും സൂപ്പര്‍ സെയിലിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ ഷെയര്‍ റിവാര്‍ഡ്‍സ് മെമ്പേഴ്സിനായി പ്രത്യേക സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...