Climate Change: പദ്ധതികൾ നിർദേശിക്കാം; കാലാവസ്ഥ വ്യതിയാന ചലഞ്ചുമായി ബുർജീൽ ഹോൾഡിങ്‌സ്- ഓക്സ്ഫോർഡ് സർവകലാശാല

Climate Change Challenge: ഓക്സ്ഫോർഡ് സർവകലാശാലയിലെ സെയ്ദ് ബിസിനസ് സ്‌കൂളും ബുർജീൽ ഹോൾഡിങ്‌സും സംയുക്തമായാണ് കാലാവസ്ഥാ ചലഞ്ച് സംഘടിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 25, 2023, 04:43 PM IST
  • കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാനുള്ള പദ്ധതികൾ നിർദ്ദേശിക്കാൻ ലോകമെമ്പാടുമുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവസരം
  • വിജയികൾക്ക് യുഎഇയിലെ കാലാവസ്ഥ ഉച്ചകോടിയിൽ പരിഹാര മാർഗങ്ങൾ അവതരിപ്പിക്കാം
  • ഓക്സ്ഫോർഡ് സർവകലാശാല സെയ്ദ് ബിസിനസ് സ്‌കൂളിൽ വിജയികൾക്ക് പ്രത്യേക പരിശീലനം നൽകും
Climate Change: പദ്ധതികൾ നിർദേശിക്കാം; കാലാവസ്ഥ വ്യതിയാന ചലഞ്ചുമായി ബുർജീൽ ഹോൾഡിങ്‌സ്- ഓക്സ്ഫോർഡ് സർവകലാശാല

അബുദാബി: യുഎഇയിൽ നടക്കുന്ന COP28 ആഗോള  ഉച്ചകോടിക്ക് മുന്നോടിയായി ലോകമെമ്പാടുമുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചലഞ്ച് പ്രഖ്യാപിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ സെയ്ദ് ബിസിനസ് സ്‌കൂളും ബുർജീൽ ഹോൾഡിങ്‌സും സംയുക്തമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. 

'ബുർജീൽ ഹോൾഡിംഗ്‌സ് ഓക്‌സ്‌ഫോർഡ് സെയ്ദ് കാലാവസ്ഥാ വ്യതിയാന ചലഞ്ച്' മത്സരത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ലോകമെമ്പാടുമുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. ചലഞ്ചിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതികൾ സമർപ്പിക്കാൻ അധ്യാപകർക്കും അവസരമുണ്ടാകും.

ചലഞ്ചിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ വർഷം അവസാനം ദുബായിൽ നടക്കുന്ന COP28 ഉച്ചകോടിക്കിടെ പരിഹാര നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. അടുത്ത വർഷം  ഓക്സ്ഫോർഡിൽ നടക്കുന്ന പ്രത്യേക കാലാവസ്ഥാ വ്യതിയാന പരിപാടിയിൽ പങ്കെടുക്കാനും വിജയികൾക്ക്  അവസരം ലഭിക്കും. 

ALSO READ: Kerala Plus Two Results 2023: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച  പങ്കാളിത്തം ചർച്ച ചെയ്യാനായി  ബുർജീൽ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ചു. മത്സരത്തിന്റെ കൂടുതൽ വിശാദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശി നേരിടുന്ന ഏറ്റവും  സങ്കീർണ്ണമായ ഭീഷണിയാണെന്നും യുവ വിദ്യാർത്ഥികൾ അതിന്റെ പ്രത്യാഘാതത്തിലാണെന്നും ഓക്‌സ്‌ഫോർഡ് സെയ്ദിലെ പീറ്റർ മൂർസ് ഡീൻ സൗമിത്ര ദത്ത പറഞ്ഞു. ഈ സാഹചര്യത്തിൽ ബുർജീൽ ഹോൾഡിങ്സുമായുള്ള പങ്കാളിത്തത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം 
കൂട്ടിച്ചേർത്തു. 

കാലാവസ്ഥാ പ്രതിസന്ധിയും മറ്റ്  വെല്ലുവിളികളും നേരിടാൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെയും ലോകമെമ്പാടുമുള്ള സംരംഭക നേതാക്കളെയും സജ്ജരാക്കുന്ന ഓക്‌സ്‌ഫോർഡ് സെയ്‌ദിലെ ലോകപ്രശസ്ത സ്കോൾ സെന്റർ ഫോർ സോഷ്യൽ എന്റർപ്രണർഷിപ്പാണ്  കാലാവസ്ഥാ വ്യതിയാന ചാലഞ്ച് പരിപാടിക്ക് പിന്തുണ നൽകുക. യുഎഇയിൽ COP28 കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെ കാലാവസ്ഥാ വ്യതിയാന സംരംഭത്തിനായി ഓക്‌സ്‌ഫോർഡ് സെയ്‌ദുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

സമൂഹത്തിന്റെ ക്ഷേമവും പരിസ്ഥിതിയുടെ ആരോഗ്യവും ആഴത്തിൽ ഇഴചേർന്നിരിക്കുന്നുവെന്നാണ് ആരോഗ്യ സംരക്ഷണ ദാതാക്കളെന്ന നിലയിൽ ഞങ്ങളുടെ വിശ്വാസം. കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ കൂട്ടായ ആഗോള പരിശ്രമം നിർണായകമാണ്. പുതു തലമുറയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അതിന് പരിപോഷിപ്പിക്കുകയാണ് ചാലഞ്ചിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തെക്കുറിച്ച്  വിശദമായി അറിയാൻ താൽപ്പര്യമുള്ളവർക്ക് competition@sbs.ox.ac.uk എന്ന ഇമെയിലിൽ ബന്ധപ്പെടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News