ദോഹ: അറുപതു വയസ്സു കഴിഞ്ഞ പ്രവാസികള്‍ക്കു വേണ്ടിയുള്ള പ്രവാസി ക്ഷേമനിധിബോര്‍ഡ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു. ഇതുവരെ നല്‍കി വന്നിരുന്ന 500 രൂപ ഒറ്റയടിക്ക് 2000 രൂപയായാണ് പിണറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ പെന്‍ഷന്‍ അനുസരിച്ചുള്ള വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. നിലവില്‍ ഈ പദ്ധതിയ്ക്കു കീഴില്‍ ഒരുലക്ഷത്തി തൊണ്ണൂറ്റിഎട്ടായിരം പ്രവാസികളാണ് ഉള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ബഡ്ജറ്റിലാണ് 500രൂപയില്‍നിന്നും 2000രൂപയിലേക്ക് പെന്‍ഷന്‍ തുക ഉയര്‍ത്തിയത്.ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് മാസംതോറും 12നും 15 നുമുള്ളില്‍ പെന്‍ഷന്‍തുകയെത്തുന്നത്.കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് പുതുക്കിയ പെന്‍ഷന്‍ പ്രാബല്യത്തിലായത് .