Qatar: ഖത്തറില്‍ നേരിട്ടെത്താതെ തന്നെ പിസിസി ലഭ്യമാക്കാം
അപേക്ഷകര്‍ക്ക് ഇനിമുതൽ രാജ്യത്ത് നേരിട്ടു പ്രവേശിക്കാതെ തന്നെ ഖത്തറിലുള്ള സുഹൃത്തുക്കള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ മുഖേന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാം
ദോഹ: രാജ്യത്തുനിന്നും മടങ്ങിയ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് ഖത്തര്‍. ഖത്തറില്‍ നിന്നും പ്രവാസം മതിയാക്കി മടങ്ങിയവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ ജോലിയുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് പ്രവേശിക്കാനാണ് ഇത്തരത്തില്‍ പിസിസി സര്‍ട്ടിഫിക്കറ്റ് ആവശ്യമായിട്ട് വരുന്നത്.
Also Read: UAE Golden Visa: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു
ഇത്തരം അപേക്ഷകര്‍ക്ക് ഇനിമുതൽ രാജ്യത്ത് നേരിട്ടു പ്രവേശിക്കാതെ തന്നെ ഖത്തറിലുള്ള സുഹൃത്തുക്കള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ മുഖേന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാം. അതുപോലെ ഐഡി റദ്ദാക്കാതെ മടങ്ങിയവര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന നേരിട്ടും അപേക്ഷിക്കാം. കൂടാതെ ഇന്ത്യയിലെ ഖത്തര്‍ എംബസിയിലും പിസിസിക്കായി അപേക്ഷിക്കാവുന്നതാണ്. പിസിസിക്കായി ഖത്തര്‍ ഇന്റീരിയര്‍, ക്രിമിനല്‍, എവിഡന്റ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയത്തിന്റെ വിലാസത്തില്‍ നേരിട്ടും അപേക്ഷിക്കാം. അപേക്ഷകർ ആവശ്യമായ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ചു കഴിഞ്ഞാൽ പിസിസി അപേക്ഷകന്റെ മേല്‍വിലാസത്തില്‍ നേരിട്ട് ലഭ്യമാകും. അതുപോലെ ഇനി നിങ്ങളുടെ ബന്ധുവോ സുഹൃത്തോ ഖത്തറിൽ ഉണ്ടെങ്കിൽ അവർ മുഖേനയും പിസിസിക്ക് അപേക്ഷിക്കാം.
Also Read: Trigrahi Yoga: മൂന്ന് ഗ്രഹങ്ങളുടെ സംഗമം സൃഷ്ടിക്കും ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടം
അപേക്ഷിക്കുന്നതിനുള്ള പവര്‍ ഓഫ് അറ്റോര്‍ണി അപേക്ഷകന്‍ ഇവർക്ക് നല്‍കണം. രേഖകൾക്കൊപ്പം ഖത്തറില്‍ താമസിക്കുന്ന സുഹൃത്ത്/ ബന്ധുവിന്റെ ഐഡി, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവയും രേഖകള്‍ക്കൊപ്പം നല്‍കണം. ഇത്തരത്തില്‍ തയ്യാറാക്കുന്ന പവര്‍ ഓഫ് അറ്റോര്‍ണി കേന്ദ്ര വിദേശകാര്യമന്ത്രാലയം, ഖത്തര്‍ എംബസി, ഖത്തര്‍ വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കണം ഇതിനായി അംഗീകൃത ഏജന്‍സികളുടെ സേവനം ലഭ്യമാണ്. പിസിസിക്കായി അപേക്ഷിക്കുന്നതിന് പവര്‍ഓഫ് അറ്റോര്‍ണി, അപേക്ഷകന്റെ ഐഡി പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ കോപ്പി, എന്‍ട്രി-എക്‌സിറ്റ് വിസാ പേജുകളുടെ കോപ്പി, വിസ റദ്ദാക്കിയ പേജിന്റെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളാണ് ആവശ്യം. അപേക്ഷാ ഫീസ് പത്ത് റിയാലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...