ദോഹ: FIFA World Cup 2022: ഖത്തറിൽ ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ പരിധിയിൽ മദ്യ വിൽപനക്ക് നിരോധനം. ഖത്തർ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇത് തീരുമാനിച്ചതെന്ന് പറഞ്ഞ ഫിഫ മദ്യപാനം കർശനമായി വിലക്കിയിട്ടുളള ഇസ്ലാമിക രാജ്യമാണ് ഖത്തർ എന്നും പറഞ്ഞു.  ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുളള വേദികളിലും മദ്യ വിൽപന കേന്ദ്രീകരിക്കാനും, ലഹരിയില്ലാത്ത ബിയർ ലോകകപ്പിന്റെ 64 മത്സരങ്ങളിലൂടെ ലഭിക്കുമെന്നും സ്റ്റേഡിയത്തിന്റെ പരിധിയിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ നീക്കം ചെയ്യാൻ തീരുമാനമെടുത്തെന്നും ഫിഫ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: FIFA World Cup 2022: വനിതാ ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധയ്ക്ക്...! ശരിയായി വസ്ത്രം ധരിച്ചില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും


ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ബഡ് വെയ്സറും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇങ്ങനൊരു  തീരുമാനം എടുത്തത്.  2010 ൽ ഖത്തർ ആതിഥേയാവകാശം നേടിയത് മുതൽ ലോകകപ്പിൽ മദ്യം വിൽക്കുന്നത് സംബന്ധിച്ചുളള ചർച്ചകൾ ഉയർന്നിരുന്നു.  സന്ദർശകർക്ക് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ വിഭാഗത്തിൽ നിന്ന് പോലും ഖത്തറിലേക്ക് മദ്യം കൊണ്ടുവരാൻ കഴിയില്ല,  ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ ഖത്തർ ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 1.2 ദശലക്ഷം ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.