റിയാദ്: FIFA World Cup 2022: ദോഹയിൽ ലോകകപ്പ് ഫുട്ബാൾ മത്സരം ആരംഭിക്കുന്നതോടെ പ്രവർത്തനശേഷി വർധിപ്പിക്കാൻ തയ്യാറായി സൗദി റെയിൽവേ. ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ഫുട്ബാൾ ടീമിന് പൊതുജന പിന്തുണ നേടുക എന്നതാണ് ഇതുകൊണ്ടുള്ള ലക്‌ഷ്യം.  ദേശീയ ടീമിന്റെ ആരാധകർക്ക് കൂടുതൽ സർവിസുകൾ അനുവദിക്കും. മാത്രമല്ല ദേശീയ ടീം മത്സര ദിവസങ്ങളിൽ സീറ്റ് ശേഷി 1,14,000 വരെയുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Aslo Read: ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളുടെ പരിധിയിൽ മദ്യ വില്‍പനക്ക് നിരോധനം


റിയാദ്, ദമ്മാം, അബ്ഖൈഖ് എന്നിവിടങ്ങളിൽ നിന്നും ഹുഫൂഫിലേക്കും തിരിച്ചും ട്രെയിനുകൾ ഓടുമെന്നും. മുൻകൂർ ബുക്കിങ് ചെയ്താൽ 50 ശതമാനം വരെ ഓഫറുകളിൽനിന്ന് പ്രയോജനം നേടാൻ സാധിക്കുമെന്നും. ദമ്മാം, അബ്ഖൈഖ്, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഹുഫൂഫിലേക്ക് പോകുന്ന സർവിസുകളുടെ സീറ്റ് കപ്പാസിറ്റി 58,958 വരെയുണ്ടാകുമെന്നും സൗദി റെയിൽവേ അറിയിച്ചു.  ആദ്യ സർവിസ് ആരംഭിക്കുന്നത് ഈ മാസം 22 ന് ആണ്. 


Also Read: രാഹുവിന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനവും പ്രശസ്തിയും! 


അർജൻറീനയും സൗദിയും തമ്മിലുള്ള ആദ്യ മത്സരത്തിന് ശേഷം മടക്കയാത്രക്ക് നാല് സർവീസ് ഒരുക്കിയിട്ടുണ്ട്.  ഇത് ദമാമിൽനിന്നും റിയാദിൽനിന്നും ഹുഫൂഫിലേക്കുള്ള നാല് സർവീസുകൾക്ക് പുറമെയാണ്. പോളണ്ടുനെതിരെയുള്ള മത്സര ദിവസമായ ഈ മാസം 26 ന് മടക്കയാത്രക്ക് രണ്ട് സർവീസുകളുണ്ടാകും. മെക്സിക്കൻ ടീമുമായുള്ള മത്സര ദിവസം ദമ്മാമിൽനിന്നും റിയാദിൽനിന്നും ഹുഫൂഫിലേക്ക് പോകാൻ ആറ് സർവീസുകളാണ് ഒരുക്കിയിരിക്കുന്നത്. അന്നേദിവസം മടക്കയാത്രക്ക് അഞ്ച് സർവീസുകളുമുണ്ടാകും.  ഇക്കാര്യം  സൗദി റെയിൽവേയാണ് വ്യക്തമാക്കിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.