BAPS Mandir Abu Dhabi: ഉദ്ഘാടനത്തിന് മുന്നോടിയായി ദീപാലങ്കാരങ്ങളാല്‍ തിളങ്ങി അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം!! വീഡിയോ വൈറല്‍
BAPS Mandir Abu Dhabi: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ക്ഷേത്രം ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
BAPS Mandir Abu Dhabi: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (Bochasanwasi Akshar Purushottam Swaminarayan Sanstha - BAPS) ക്ഷേത്രം ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 14 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കുള്ള തന്‍റെ ദ്വിദിന സന്ദർശന വേളയിലാണ് പ്രധാനമന്ത്രി മോദി അബുദാബിയിൽ BAPS മന്ദിർ ഉദ്ഘാടനം ചെയ്യുക. 27 ഏക്കർ സ്ഥലത്ത് നിർമ്മിച്ച യുണൈറ്റഡ് അറബ് എമിറേറ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണ് ഇത്.
"യുഎഇ ഭരണനേതൃത്വം സമ്മാനിച്ച 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അതിനാൽ UAE ഭരണാധികാരികളോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഭാരത സര്‍ക്കാരിനും ഞങ്ങൾ നന്ദി അറിയിക്കുന്നു. അവരുടെ ഇച്ഛയും പിന്തുണയും ഈ മനോഹരമായ ക്ഷേത്ര നിര്‍മ്മാണത്തിന് ഏറെ സഹായകമായി," ANI-യോട് സംസാരിച്ച അബുദാബിയിലെ BAPS ഹിന്ദു മന്ദിർ ഡയറക്ടർ പ്രണവ് ദേശായി പറഞ്ഞു,
പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിന് മുന്നോടിയായി അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ദീപാലങ്കാരങ്ങളാല്‍ പ്രകാശിക്കുന്നു- വീഡിയോ കാണാം...
ഫെബ്രുവരി 13, 14 തിയതികളിലാണ് പ്രധാനമന്ത്രി മോദിയുടെ രണ്ട് ദിവസത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സന്ദർശനം. ഈ സമയത്ത് അദ്ദേഹം അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് മന്ദിർ ഉദ്ഘാടനം ചെയ്യും. കൂടാതെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ഫെബ്രുവരി 14 ന് പ്രധാനമന്ത്രി മോദി അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമാണ് ലോകത്തിനു മുന്നിൽ തുറക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ..
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..