Aman1 Launched: ഒമാന്‍റെ പ്രഥമ ഉപഗ്രഹം അമാന്‍-1 വിജയകരമായി വിക്ഷേപിച്ചു
Oman News: സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റില്‍ ഘടിപ്പിച്ച് കാലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി എറ്റ്‍കോ സ്പേസ് അറിയിച്ചിട്ടുണ്ട്.
മസ്കറ്റ്: ഒമാന്‍റെ പ്രഥമ ഉപഗ്രഹമായ അമാന്‍-1 വിജയകരമായി വിക്ഷേപിച്ചു. ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒമാന്‍ ബഹിരാകാശ കമ്പനിയായ എറ്റ്‍കോ സ്പേസാണ്.
Also Read: നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടിയല്ലാതെ വാഹനങ്ങൾ തിരിച്ചാൽ പണികിട്ടും!
സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റില്‍ ഘടിപ്പിച്ച് കാലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി എറ്റ്‍കോ സ്പേസ് അറിയിച്ചിട്ടുണ്ട്. ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായത് രണ്ടാമത്തെ ശ്രമത്തിലാണ്. ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. സാങ്കേതിക തകരാര്‍ മൂലം ആദ്യ വിക്ഷേപണം പരാജയപ്പെടുകയായിരുന്നു.
Also Read: Budh Gochar 2023: പുതുവർഷത്തിന് മുന്നേ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും പ്രതീക്ഷിത നേട്ടങ്ങൾ
എറ്റ്‍കോ സ്പേസിന്‍റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ മേഖലയിലെ ആദ്യ ചുവടുവെപ്പാണെന്ന് കമ്പനി സിഇഒ അബ്ദുല്‍ അസീസ് ജാഫര്‍ വ്യക്തമാക്കി. നിരവധി ഉപഗ്രഹങ്ങളില്‍ ഒന്നു മാത്രമാണിതെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു. അമാന്‍ ഒന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വരും മാസങ്ങളിലും വര്‍ഷങ്ങളിലും തങ്ങളുടെ ബഹിരാകാശ പദ്ധതിയുടെ അതിരുകള്‍ ഭേദിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഒമാന്‍ എറ്റ്കോ റ്റുവാറ്ററ, സാറ്റ് റെവലൂഷന്‍ എന്നീ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.