Dubai News: നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടിയല്ലാതെ വാഹനങ്ങൾ തിരിച്ചാൽ പണികിട്ടും!

Dubai News: പോലീസിന്റെ സ്മാർട്ട് ട്രാഫിക് സംവിധാനം വഴി വാഹനങ്ങൾ തിരിക്കുമ്പോഴുള്ള നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നിയമം പാലിക്കാത്തത് മൂലമുണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 13, 2023, 11:10 PM IST
  • നിയമം ലംഘിച്ച് നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടിയല്ലാതെ വാഹനങ്ങൾ തിരിച്ചാൽ കർശന നടപടി
  • മുന്നറിയിപ്പ് നൽകി ദുബൈ പോലീസ്
  • നിയമവിരുദ്ധമായി വാഹനങ്ങൾ ടേൺ ചെയ്തതിലൂടെ ഉണ്ടായ അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റതായി അധിക‍ൃതർ
Dubai News: നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടിയല്ലാതെ വാഹനങ്ങൾ തിരിച്ചാൽ പണികിട്ടും!

ദുബൈ: നിയമം ലംഘിച്ച് നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടിയല്ലാതെ വാഹനങ്ങൾ തിരിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ് നൽകി ദുബൈ പോലീസ്. നിയമവിരുദ്ധമായി വാഹനങ്ങൾ ടേൺ ചെയ്തതിലൂടെ ഉണ്ടായ അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റതായി അധിക‍ൃതർ അറിയിച്ചിട്ടുണ്ട്.

Also Read: അഞ്ച് ആംബുലൻസുകള്‍ ഗാസയിലേക്കെത്തിച്ച് കുവൈത്ത്

ഇതിന്റെ  അടിസ്ഥാനത്തിൽ 29,463 പേർക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. പോലീസിന്റെ സ്മാർട്ട് ട്രാഫിക് സംവിധാനം വഴി വാഹനങ്ങൾ തിരിക്കുമ്പോഴുള്ള നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നിയമം പാലിക്കാത്തത് മൂലമുണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി നിയമ ലംഘനങ്ങളാണ് ദുബൈ പോലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലുള്ളത്. യുഎഇയിലെ ട്രാഫിക് നിയമ പ്രകാരം തെറ്റായ ടേണിങ് നടത്തുന്ന‌ ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ നൽകുന്നത്.  

നിയമലംഘകരെ കണ്ടെത്താന്‍ സൗദിയിൽ വ്യാപക പരിശോധന; ഒരാഴ്ച്ചക്കിടെ നാടുകടത്തിയത് 7,800 പ്രവാസികളെ!

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ കർശന പരിശോധന നടത്തിവരികയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച്ചക്കിടെ നിയമങ്ങള്‍ ലംഘിച്ച 17,300 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  പരിശോധന നടത്തിയത് വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ്. 

Also Read: Shash Mahapurush Rajyog: ശശ് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

താമസ നിയമ ലംഘനം നടത്തിയ 10,000 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,900 പേർ തൊഴിൽ നിയമ ലംഘനം നടത്തിയ 2,611 പേർ എന്നിവരാണ് അറസ്റ്റിലായത്.  രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 626 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ 57 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണുള്ളത്. 24 നിയമലംഘകർ രാജ്യത്തു നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News