Kuwait City: ഭക്ഷ്യസുരക്ഷ സൂചികയില്‍   (Food Security Index) ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് കുവൈറ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദ ഇക്കണോമിസ്റ്റ് മാഗസിന്‍റെ ഇക്കണോമിക് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് പുറത്തിറക്കിയ 2020-ലെ ഭക്ഷ്യസുരക്ഷ സൂചികയിലാണ് കുവൈറ്റ്  (Kuwait) ഒന്നാം സ്ഥാനത്ത്  എത്തിയത്.


എന്നാല്‍, ആഗോളതലത്തില്‍ കുവൈറ്റ് 33-ാമതാണ്.  113 രാജ്യങ്ങളുടെ പട്ടികയാണ് ആഗോളതലത്തില്‍ പുറത്തിറക്കിയത്.


2019ല്‍  കുവൈറ്റ്  27-ാമതായിരുന്നു,  2020ലെ സൂചികയില്‍ 70.7 പോയിന്‍റാണ് കുവൈറ്റ് നേടിയത്. 


താങ്ങാനാകുന്ന ഭക്ഷണച്ചെലവ്, ഭക്ഷണ ലഭ്യത, ഭക്ഷണ ഗുണനിലവാരം, പ്രകൃതി വിഭവങ്ങള്‍ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യസുരക്ഷ  സൂചിക നിര്‍ണയിച്ചത്. ഈ ഘടകങ്ങളില്‍ യഥാക്രമം 82.7 (34-ാം റാങ്ക്), 68.3 (21-ാം റാങ്ക്), 86.4 (25-ാം റാങ്ക്), 37.2 (103-ാം റാങ്ക്) എന്നീ പോയിന്‍റുകള്‍ കുവൈറ്റിന് ലഭിച്ചു.


ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ രണ്ടാം സ്ഥാനത്തെത്തി (ആഗോളതലത്തില്‍ 35), ഖത്തര്‍ മൂന്നാം സ്ഥാനം (ആഗോള തലത്തില്‍ 37), സൗദി അറേബ്യ നാലാം സ്ഥാനം (ആഗോള തലത്തില്‍ 38), യു.എ.ഇ അഞ്ചാം സ്ഥാനം (ആഗോള തലത്തില്‍ 42), ബഹ്‌റൈന്‍ ആറാം സ്ഥാനം (ആഗോള തലത്തില്‍ 49) എന്നിങ്ങനെ സ്ഥാനങ്ങള്‍ നേടി.


Also read: Dubai Mahzooz Draw: ദുബായിൽ രണ്ട് മലയാളികൾക്ക് 500,000 ദിർഹം വീതം ലഭിച്ചു


ആഗോളതലത്തില്‍ ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടണ്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളും മുന്‍നിരയിലെത്തി.


113ാമതുള്ള യെമനാണ് ഏറ്റവും പിറകില്‍. സുഡാന്‍ (112), സാംബിയ (111), മലാവി (110), സിയേറ ലിയോണ്‍ (109), സിറിയ (101) എന്നീ രാജ്യങ്ങളും പിറകിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.