താമസ സ്ഥലത്ത് മദ്യം നിർമിച്ച് വിൽപന നടത്തിയ നാല് പ്രവാസികൽ അറസ്റ്റിൽ; ഇവരിൽ രണ്ടുപേർ സ്ത്രീകൾ
Crime News In Kuwait: രാജ്യത്ത് അടുത്തിടെ കണ്ടെത്തിയ ഏറ്റവും വലിയ അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
കുവൈത്ത്: താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ നാല് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിൽ. ഇവരില്‍ രണ്ടുപേര്‍ സ്‍ത്രീകളാണ്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവിടെ നിന്നും വന്‍ മദ്യശേഖരവും കണ്ടെടുത്തു.
Also Read: Saudi Arabia: ദമാമിൽ കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു
വന്‍ സന്നാഹങ്ങളുമായി ഉമ്മുല്‍ ഹൈമാന്‍ ഏരിയയിലാണ് മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്ത് അടുത്തിടെ കണ്ടെത്തിയ ഏറ്റവും വലിയ അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഒരു പ്ലാസ്റ്റിക് കവറുമായി നില്‍ക്കുന്ന പ്രവാസിയെ കണ്ട പൊലീസ് പട്രോള്‍ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും ഉടനെ അയാളുടെ കയ്യിലെ കവര്‍ പരിശോധിച്ചപ്പോള്‍ രണ്ട് കുപ്പി മദ്യമായിരുന്നു ഉണ്ടായിരുന്നത്.
Also Read: Yogini Ekadashi 2023: ഈ 4 രാശിക്കാർക്ക് ലഭിക്കും ഭഗവാന്റെ കൃപ ഒപ്പം തൊഴിൽ ഉന്നതിയും ധനാഗമവും
ഇതിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാള്‍ മദ്യ വില്‍പന നടത്തിയ കാര്യം ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും മറ്റ് ഏതാനും പേരോടൊപ്പം താന്‍ താമസിക്കുന്ന സ്ഥലത്തു തന്നെയാണ് മദ്യം നിര്‍മിക്കുന്നതെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. ഇതോടെ കൂടുതല്‍ പൊലീസ് സംഘത്തിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ ഇവിടെ റെയ്ഡ് നടത്തുകയും ഈ വീട്ടിലുണ്ടായിരുന്ന രണ്ട് സ‍്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് മദ്യ നിര്‍മാണത്തിനാവശ്യമായ 192 ബാരല്‍ അസംസ്‍കൃത വസ്‍തുക്കള്‍ ഇവിടെ നിന്നും കണ്ടെടുക്കുകയും. നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 492 ബോട്ടില്‍ മദ്യം പിടിച്ചെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചതിനെ തുടർന്ന് നടപടികള്‍ക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...