UAE Domestic Worker Package: യുഎഇയിൽ വിവിധ ഗാർഹിക തൊഴിലിനായി പാക്കേജുകൾ നല്കി മന്ത്രാലയം
ഗാർഗിക ജോലികൾ ചെയ്യുന്നവരുടെയും സ്പോൺസർമാരുടെയും അവകാശങ്ങൾ സംരക്ഷിക്കും വിധത്തിലുള്ള മൂന്ന് തരം സ്പോൺസർഷിപ്പുകളാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്.
ദുബായ്: ഗാർഹിക തൊഴിലിനായി ലൈസൻസുള്ള സ്വകാര്യ ഏജൻസികളിൽ നിന്ന് മൂന്ന് തരത്തിലുള്ള പാക്കേജുകൾ കുടുംബങ്ങൾക്ക് സ്വീകരിക്കാമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. അംഗീകൃത ഏജൻസികളിൽ നിന്ന് മാത്രം ജോലിക്കാരെ സ്വീകരിക്കാവൂവെന്ന് കർശന നിർദ്ദേശവും മന്ത്രാലയം നൽകുന്നുണ്ട്. ഗാർഹിക ജോലിക്കാരെ ജോലിക്ക് വയ്ക്കുന്നതിന് നിശ്ചിത ഫീസ് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
സ്വകാര്യ ഏജൻസികളെല്ലാം തന്നെ ശക്തമായ നിർദ്ദേശത്തിൽ കീഴിലാണ് പ്രവർത്തിക്കുന്നത്. ഓരോ പാക്കേജുകൾക്കും കൃത്യമായ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്, ഓരോ കുടുംബങ്ങളുടെയും ആവശ്യം അനുസരിച്ച് അവ തിരഞ്ഞെടുക്കാനാകും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൽ യുഎഇയിൽ എത്തുന്നുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ്, കെനിയ, എത്യോപ്യ, ഉഗാണ്ട, നേപ്പാൾ, ഇന്ത്യ എന്നിവയാണ് തൊഴിലാളികളെ പ്രധാനമായും അയക്കുന്ന രാജ്യങ്ങൾ. കൃത്യമായ കരാർ നിബന്ധനകൾ ഉള്ളതിനാൽ തൊഴിലാളികളുടെ അവകാശങ്ങളും ഒപ്പം തൊഴിലുടമകളുടെ അവകാശങ്ങളും ഒരു പോലെ സംരക്ഷിച്ചുവരുന്നു.
Read Also: Nimisha Priya : നിമിഷ പ്രിയക്ക് വേണ്ടി നയതന്ത്ര ഇടപെടൽ നടത്താൻ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
പരമ്പരാഗത പാക്കേജ്
കുടുംബത്തിൻറെ തന്നെ സ്പോൺസർഷിപ്പിലാണ് തൊഴലാളിലെയ റിക്രൂട്ട് ചെയ്യുന്നത്. എല്ലാ രണ്ട് വർഷവും സ്പോൺസർഷിപ്പ് പുതുക്കുന്നു. തൊഴിലാളി മതിയായ കാരണങ്ങളില്ലാതെ ജോലി മതിയാക്കി പോവുകയോ, കരാർ ലംഘിക്കുകയോ, ആരോഗ്യപരമായി പര്യാപതർ അല്ലെങ്കിലോ, ജോലി ചെയ്യുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ആറ് മാസത്തെ പ്രൊബേഷൻ കാലയളവിൽ തൊഴിലാളിയെ നീക്കാനോ അല്ലെങ്കിൽ റിക്രൂട്ട്മെൻറിന്റെ തുക ഈടാക്കാനോ അവകാശമുണ്ട്.
താത്കാലിക പാക്കേജ്
24 മണിക്കൂർ മുമ്പുള്ള അപേക്ഷ പ്രകാരം റിക്രൂട്ട്മെൻറ് ഓഫീസ് പരിശീലനം നൽകിയിട്ടുള്ള അർഹരായ ഗാർഹിക തൊഴിലാളികളെ വിട്ടുനൽകുന്നു. ഇങ്ങനെ ഗാർഹിക ജോലികൾക്ക് പോകുന്ന തൊഴിലാളിക്ക് ഓഫീസുകളായിരിക്കും സ്പോൺസർഷിപ്പ് നൽകുന്നത്.
ഫ്ലെക്സിബിൾ പാക്കേജ്
റിക്രൂട്ട്മെന്റ് ഓഫീസുകളുടെ സ്പോൺസർഷിപ്പിലായി തൊഴിലാളികളെ വിവിധ സമയ പരിധിക്കുള്ളിലെ ജോലികൾക്കായി അയക്കുന്നു. മണിക്കൂറുകൾ മുതൽ അഴ്ചകൾ, തുടങ്ങി, ഒരു മാസത്തെ വരെയുള്ള ഗാർഹിക ജോലികൾക്കാണ് അയക്കുന്നത്.
ഗാർഹിക തൊഴിലാളികൾ വിവരം നൽകാതെ തൊഴിൽ വിട്ട് പോവുകയോ, ജോലിസ്ഥലം വിട്ട് ഓടിപ്പോവുകയോ ചെയ്താൽ വിവരം ഓൺലൈന് വഴിയും ടോൾ ഫ്രീ നമ്പരുകൾ വഴിയും മന്ത്രാലയത്തെയും ബന്ധപ്പെട്ട റിക്രൂട്ടിങ് ഏജൻസിയെയും അറിയിക്കാനാകും.
ഗാർഹിക തൊഴിലാളികൾക്കുള്ള ശമ്പളം ഓൺലൈൻ ശമ്പള സംരക്ഷണ സംവിധാനം വഴി നൽകാനാകും. അല്ലെങ്കിൽ ബാങ്ക് വഴിയും തുക അടക്കാൻ കഴിയും. ഈ സംവിധാനങ്ങൾ സമയ ബന്ധിതമായി ശമ്പളം ലഭ്യമാക്കുന്നതിന് സഹായിക്കുന്നു.
ഹൗസ് കീപ്പിങ്, കുക്ക്, ഗാർഡ്, പ്രൈവറ്റ് ഡ്രൈവർ, ആട്ടിടയൻ, കൃഷി പണിക്കാർ, തോട്ടക്കാരൻ, സ്വകാര്യ ട്രെയ്നർമാർ, ഹോം നഴ്സ്, തുടങ്ങി വിവിധ തസ്തികകളിലായി വീട്ടുജോലിക്കാരെ യുഎഇയിൽ നിയമിക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...