കുവൈറ്റ് :  വാക്സിനേഷൻ (Covid Vaccination) ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാനൊരുങ്ങുകയാണ് ഗ​ൾഫ് രാജ്യങ്ങൾ. ഇതിൻറെ ഭാഗമായി നാലു ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിന്‍ അടുത്തയാഴ്ച എത്തും. ഇത് മൂന്നാമത്​ ബാച്ച്‌ ആയാ ആണ്​ എത്തിക്കാനൊരുങ്ങുന്നത്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തിൻറെ (Kuwait) നേതൃത്തിൽ ഇറക്കുമതിക്കായുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.ഉത്പാദകരുടെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങളാണ് ഉത്പാദനം കുറക്കാൻ കാരണമായത്.


ALSO READ : Covid നിയന്ത്രണങ്ങൾ കുറയുന്നു; അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുമായി സൗദി അറേബ്യ



പുതുതായി വാക്​സിന്‍  നിലവിൽ കുവൈത്തിൽ ഒരിടത്തും നല്‍കുന്നില്ല. ആദ്യ ഡോസ്​ എടുത്തവര്‍ക്ക്​ രണ്ടാം ഡോസ്​ ഉറപ്പാക്കാനായി നേരത്തെ എത്തിച്ചതില്‍ ബാക്കിയുള്ളത്​ മുഴുവൻ കരുതല്‍ ആയി സൂക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്​. 1,29,000 ഡോസ്​ ആണ്​ രണ്ടാം ഡോസിനായി കരുതലില്‍ വെച്ചിട്ടുള്ളത്​.


ALSO READ : UAE Travel Ban : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് UAE അനിശ്ചിതക്കാലത്തേക്കായി വിലക്ക് നീട്ടി, നിലവിൽ മെയ് 14 വരെയാണ് യാത്ര വിലക്ക്


ആദ്യത്തെ ഡോസിന് ശേഷം ഏതാണ്ട്​  മൂന്ന്​ മാസത്തെ ഇടവേളയിട്ടാണ്​ രണ്ടാം ഡോസ്​ നല്‍കുന്നത്​. വാക്​സിന്‍ ഫലപ്രദമാകാന്‍ ഇൗ ഇടവേള ആവശ്യമാണെന്ന ആരോഗ്യ വിദഗ്​ധരുടെ വിലയിരുത്തലി​െന്‍റ അടിസ്ഥാനത്തിലാണ്​ ഇങ്ങനെ ചെയ്യുന്നത്​.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക