ഗള്‍ഫ് എയര്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു
ബഹ്റിന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ ഇന്ത്യയില്‍ നിന്ന് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു.
ബംഗളൂരു: ബഹ്റിന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ ഇന്ത്യയില്‍ നിന്ന് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു.
ബംഗളൂരുവിൽ നിന്ന് ബഹ്റിനിലേക്ക് മേയ് 1 മുതൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് മാത്രമാണ് ബഹ്റിനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇതോടെ ബഹ്റിനുമായി ബന്ധിപ്പിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ നഗരമായി ബംഗളൂരു മാറും.