തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപ്പറേറ്റേഴ്‌സ്, സെയിൽസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. 


താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്‌പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 15 ന് മുൻപ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്. (ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷൻ നിർബന്ധം) വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42, 7736496574.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.