Hajj: തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് സേവകര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധം
ഈ വര്‍ഷത്തെ ഹജ്ജുമായി (Hajj) ബന്ധപ്പെട്ട ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു...
Saudi: ഈ വര്‍ഷത്തെ ഹജ്ജുമായി (Hajj) ബന്ധപ്പെട്ട ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു...
കൊറോണ വ്യാപനം മൂലം ഹജ്ജ് (Hajj) തീര്‍ഥാടനത്തിന് ഇത്തവണ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 18നും 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതിയുള്ളൂ.
കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ (Covid protocol) പാലിച്ച് കൊണ്ടായിരിക്കും ഇത്തവണയും ഹജ്ജ്. നടക്കുക. ഹജ്ജ് കാലത്ത് പാലിക്കേണ്ട പ്രത്യേക ആരോഗ്യ മുന്‍കരുതല്‍ ചട്ടങ്ങള്‍ ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പുറത്ത് വിട്ടു. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ (Covid Vaccine) സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് തീര്‍ത്ഥാടനത്തിനും, ഇരുഹറമുകളും പുണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിനും, അനുമതി ലഭിക്കൂ.
വിദേശ തീര്‍ത്ഥാടകര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് രണ്ടു ഡോസ് കോവിഡ് വാക്സിനും, PCR പരിശോധനയും പൂര്‍ത്തിയാക്കിയിരിയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളിലേര്‍പ്പെടുന്നവര്‍ ഹജ്ജ് സേവനമാരംഭിക്കുന്നതിന് രണ്ടാഴ്ച മുന്‍പെങ്കിലും വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. വിദേശ തീര്‍ത്ഥാടകര്‍ സൗദിയിലെത്തുന്നതിന് ഒരാഴ്ച മുന്‍പ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നുമാണ് നിബന്ധന.
കൂടാതെ, സൗദിയിലെത്തുന്നതിന് 72 മണിക്കൂര്‍ മുന്‍പെടുത്ത PCR നെഗറ്റീവ് പരിശോധനാ ഫലം തീര്‍ഥാടകര്‍ കയ്യില്‍ കരുതേണ്ടതാണ്. അതുകൂടാതെ, സൗദിയിലെത്തിയാല്‍ 72 മണിക്കൂര്‍ നിര്‍ബന്ധിത ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കുകയും, ഇതില്‍ 48 മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും കോവിഡ് പരിശോധന നടത്തുകയും വേണം.
Also read: Kuwait: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും
കഴിഞ്ഞ വര്‍ഷം സൗദിയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്ക് ഹജ്ജ് നടത്താന്‍ സാധിച്ചിരുന്നില്ല. സൗദിയിലുള്ള ആയിരത്തോളം പേര്‍ മാത്രമാണ് പോയവര്‍ഷം ഹജ്ജ് നടത്തിയത്. അതില്‍നിന്നും വ്യതസ്തമായി ഇക്കുറി വിദേശികള്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി നല്‍കിയിട്ടുള്ളതിനാല്‍ നിയമങ്ങളും കര്‍ശനമാക്കിയിരിയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇത്തവണയും ഹജ്ജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...