റിയാദ്: സൗദിയിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലുമെന്ന് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി ഡാമുകൾ തുറന്നുവിട്ടു.  കണത്തെ മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട വാഹനങ്ങളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തി.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു


 


ശനിയാഴ്ച തുടങ്ങിയ കനത്ത മഴക്കുപുറമെ ഉണ്ടായ വെള്ളപ്പാച്ചിലിന് ഇന്നലേയും ശമനം വന്നിട്ടില്ല. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കൻ പ്രവിശ്യയായ അസീറിലും ശക്തമായ മഴ പെയ്യുന്നുണ്ട്.  തെക്കൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണിയും നിലവിലുണ്ട്.  ഈ മേഖലയിലെ അൽബാഹ പ്രവിശ്യയിലാണ് ഏറ്റവും വലിയ കെടുതികളുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 


Also Read: ബുധന്റെ വക്രഗതിയിലൂടെ ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!


 


ഇവിടെ ബൽജുറഷിയിൽ ഒഴുക്കിൽപ്പെട്ട ഒരു വാഹനത്തിൽനിന്ന് അഞ്ച് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിലാണ് അഞ്ച് പേർ സഞ്ചരിച്ച വാഹനം ഒഴുക്കിൽ പെട്ടത്. ബൽജുറഷിയിലെ റെസ്ക്യു ടീം ഉടൻതന്നെ സംഭവസ്ഥലത്തെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയ അഞ്ചു പേരെയും അതിസാഹസികമായി രക്ഷിക്കുകയായിരുന്നു എന്ന്  സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് അറിയിച്ചു. 


മേഖലയിൽ കനത്ത വെള്ളപ്പൊക്കത്തിനെ തുടർന്ന് ഒരു വാഹനം ഒഴുകിപ്പോകുകയും കൂടാതെ വൈദ്യുതി പോസ്റ്റുകൾ നിലംപതിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഒഴുക്കിൽ കാർ ഒഴുകിപ്പോകുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.  മഴയെ തുടർന്ന് അൽ ബാഹ, ഹസ്‌ന, ഖൽവ, അൽ അബ്‌നാഅ് പ്രദേശങ്ങളിലെ റോഡിലെ ചുരങ്ങൾ അടച്ചിട്ടു. 


Also Read:  ചൊവ്വ മീന രാശിയിലേക്ക്; ഈ 3 രാശിക്കാരെ കാത്തിരിക്കുന്നത് ഭാഗ്യ നേട്ടങ്ങൾ!


കനത്ത മഴയെ തടുർന്ന് അൽ ബാഹ പ്രവിശ്യയിലെ 15 ഡാമുകൾ തുറന്നുവിട്ടു. ജിസാൻ മേഖലയുടെ ചിലഭാഗങ്ങളിലും കനത്ത മഴയാണ് ഉണ്ടായത്. തെക്കൻ പ്രവിശ്യയിലെ തന്നെ ടൂറിസം കേന്ദ്രമായ വാദി ലജബിൽ വെള്ളത്തിൽ മുങ്ങിയ ഒരു കുടുംബത്തെ രണ്ട് യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. പിതാവും കുഞ്ഞും ഉൾപ്പെടെ 10 പേരടങ്ങുന്ന കുടുംബമായിരുന്നു വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. പ്രദേശവാസികളായ ഹസൻ ജാബിർ അൽസലമി, അബ്ദുല്ല യഹ്‌യ അൽസലമി എന്നീ യുവാക്കളാണ് രക്ഷകരായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.