റിയാദ്: സൗദിയില്‍ ഇന്ന് മുതൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തബൂക്കിലെ അല്‍വജഹ്, ദബാ, ഹഖല്‍, നിയോം, ശര്‍മാ, ഉംലുജ്, തൈമാ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങള്‍, ഹായില്‍, മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജമൂം, അല്‍കാമില്‍, ഖുലൈല്, അല്ലൈത്ത് എന്നിവിടങ്ങളിൽ  കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Super Sale In Dubai: 90 ശതമാനം വിലക്കുറവ്.. നിരവധി ഓഫറുകൾ, യുഎഇയിൽ മൂന്നു ദിവസത്തെ സൂപ്പർ സെയിൽ!


ഖുന്‍ഫുദ, അര്‍ദിയാത്ത്, അസീര്‍, ജിസാന്‍, അല്‍ബാഹ, റിയാദിലെ അഫീഫ്, ദവാദ്മി, മജ്മ, സുല്‍ഫി, അല്‍ഗാത്ത് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.  മഴയുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് വെള്ളക്കെട്ടും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


Also Read: Ration Card News: റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന വാർത്തയുമായി കേന്ദ്ര സർക്കാർ! 


ഇതിനിടയിൽ ജിദ്ദയില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ച വസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി ഡാറ്റ ശേഖരിക്കാനല്ല തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.  വിവിധ സര്‍ക്കാര്‍ ഏജന്‍സികളും നാശനഷ്ട വിലയിരുത്തല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ കമ്മറ്റിക്ക് മുമ്പില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതിന് ശേഷമാണ് നാശനഷ്ട വിലയിരുത്തല്‍ നടപടിക്രമങ്ങളിലേക്ക് കടക്കുന്നത്. 2009 ന് ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ച പെയ്തൊഴിഞ്ഞത്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് മഴ നീണ്ടുനിന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക