മസ്കറ്റ്: ഒമാനിലെ പല സ്ഥലങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നു. മഴയെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പോലീസ് ജാഗ്രതാ നിര്‍‌ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ ഒമാനിൽ പല ഭാഗങ്ങളിലുമായി കനത്ത മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നാണ് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Liquor Seized: കുവൈത്തിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി മൂന്നുപേർ പിടിയിൽ!


മസ്‌കറ്റ്, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദഖിലിയ,  അൽ ദാഹിറ, മുസന്ദം, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴ  പെയ്യുവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. നാളെ വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 


Also Read: ബുധൻ ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മി നാരായണ യോഗം; വർഷാവസാനം ഈ 4 രാശിക്കാർക്ക് അടിപൊളി നേട്ടം 


 


മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും കൂടുതൽ മഴയ്ക്ക് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് കൂടാതെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിങ്കള്‍ മുതല്‍ ബുധന്‍ വരെ ബാധിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് അറിയിച്ചിരുന്നു.  ഇവിടങ്ങളിൽ മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കടലില്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിർദ്ദേശിച്ചിട്ടുണ്ട്. 


കുവൈത്തില്‍ പോസ്റ്റല്‍ പാര്‍സലുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് വിഭാഗമാണ് മൂന്നു പോസ്റ്റൽ പാര്‍സലുകളില്‍ കടത്താനിരുന്ന ലഹരി ഗുളികകള്‍ പിടികൂടിയത്. ആദ്യത്തെ പാര്‍സലില്‍ നിന്നും 900 ലിറിക്ക ഗുളികകളും രണ്ടാമത്തെ പാര്‍സലില്‍ നിന്ന്  300 ഗ്രാം ക്രാറ്റം, മൂന്നാമത്തെ പാര്‍സലില്‍ നിന്ന് അര കിലോ ക്രാറ്റം എന്നിവയും പിടിച്ചെടുത്തു.


Also Read: ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ധനമഴ 


ഇതുപോലെ കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമവും അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചില്‍ വെച്ചാണ് ഹാഷിഷുമായെത്തിയ വിദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് സ്‌കെയിലിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.  ബാറ്ററി മാറ്റിയശേഷം അതിന്റെ സ്ഥലത്ത് സിഗരറ്റിന്റെ രൂപത്തിലാക്കി ഹാഷിഷ് ഒളിപ്പിക്കുകയായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ