Rain Alert In Saudi: സൗദിയിൽ വരുന്ന ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
Saudi Rain Alert: റിയാദ്, മക്ക, ജിസാൻ, നജ്‌റാൻ, അസീർ, അൽബാഹ, ഹാഇൽ, ഖസിം, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലാണ് മഴ സാധ്യതയുള്ളത്.
റിയാദ്: വരുന്ന ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാ നിർദേശം നൽകിയത്.
Also Read: ഒമാനിൽ വാഹനാപകടം: 2 മലയാളി നഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം
മഴ മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിർദ്ദേശമുണ്ട്. റിയാദ്, മക്ക, ജിസാൻ, നജ്‌റാൻ, അസീർ, അൽബാഹ, ഹാഇൽ, ഖസിം, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലാണ് മഴ സാധ്യതയുള്ളത്. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വെള്ളക്കെട്ടുകൾ രൂപപ്പെടുമെന്നും താഴ്‌വരകളിൽ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടാവാനിടയുണ്ടെന്നും നിർദ്ദേശമുണ്ട്.
Also Read: 30 വർഷത്തിന് ശേഷം അപൂർവ്വ രാജയോഗം; ഇവർക്ക് ലഭിക്കും ജോലിയിൽ നേട്ടവും സാമ്പത്തിക പുരോഗതിയും!
അതുകൊണ്ട് ഇത്തരം അപട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും. വെള്ളക്കെട്ട് കണ്ടാൽ അവയിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും സിവിൽ ഡിഫൻസ് പ്രദേശവാസികളെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.