Hope Probe: UAEയുടെ ചൊവ്വാ ദൗത്യം വിജയം, `അല്‍ അമല്‍` ഭ്രമണപഥത്തില്‍
UAEയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹം Hope Probe (അല്‍ അമല്‍) വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ചു.
Dubai: UAEയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹം Hope Probe (അല്‍ അമല്‍) വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ചു.
Emirates Mars Mission വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി യുഎഇയുടെ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലെ അധികൃതര്‍ അറിയിച്ചു. ഇതോടെ വിജയകരമായി ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി UAE മാറിയിരിക്കുകയാണ്.
ഏഴു മാസങ്ങള്‍ യാത്ര ചെയ്ത്, 300 മില്ല്യണ്‍ മൈലുകള്‍ താണ്ടിയാണ് Hope Probe ഓര്‍ബിറ്റര്‍ ചൊവ്വയെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയത്. സന്ദേശമെത്താന്‍ ഏതാനും മിനിറ്റുകളെടുത്തു. പ്രോബിന്‍റെ പരീക്ഷണ ദൗത്യങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്ന് യുഎഇ അറിയിച്ചു. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണു പര്യവേക്ഷണം നടക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു Hope Probe ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. 200 മില്ല്യണ്‍ ഡോളര്‍ ചിലവിട്ടാണ് ചൊവ്വാ ദൗത്യം രാജ്യം യാഥാര്‍ഥ്യത്തിലേക്കെത്തിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണ് UAE.നിലവില്‍ ഇന്ത്യയുടേയും യുഎസ്, യൂറോപ്യന്‍ യൂണിയന്‍, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നിവയുടെയും പര്യവേഷണ പേടകങ്ങള്‍ ചൊവ്വയിലെത്തിയിട്ടുണ്ട്.
Also read: Hope mission: 'ഹോപ്പ്' ഭ്രമണപഥത്തിലെത്താന്‍ വെറും മണിക്കൂറുകള്‍ മാത്രം, പ്രതീക്ഷയോടെ UAE
ഹോപ്പ് പ്രോബിന് പിറകെ മറ്റു രണ്ടു രാജ്യങ്ങളുടെ പേടകങ്ങളും ചൊവ്വയിലേക്കെത്തുന്നുണ്ട്. ചൈനയുടെ തിയാന്‍വെന്‍ വണ്‍ പേടകം ഈ മാസം 10നും യുഎസിന്‍റെ നാസ പെര്‍സെവെറന്‍സ് ഈ മാസം 18നും ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.