റിയാദ്: വ്യവസ്ഥകൾ കർശനമാക്കിയതിനാൽ ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ഹജ്ജ്-ഉംറ മന്ത്രാലയം ഇതുവരെ അനുവദിച്ചത് 32 ലക്ഷത്തിലധികം ഉംറ വിസകളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 2332 തീർത്ഥാടകർ മാത്രമാണ് വിസാ കാലാവധി തീരുന്നതിനു മുൻപ് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്തു തങ്ങിയത്. ഹജ്ജ്-ഉംറ മന്ത്രാലയം വ്യവസ്ഥകൾ കർശനമാക്കിയതാണ് അനധികൃത തീർത്ഥാടകരുടെ എണ്ണം കുറയാൻ സഹായിച്ചത്.


വിദേശ തീർത്ഥാടകർക്കായി ഈ വർഷം ഹജ്ജ്-ഉംറ മന്ത്രാലയം അനുവദിച്ചത് 32,70,164 വിസകളാണ്. തീർത്ഥാടകാരിൽ 24,78,416 പേര് വിമാന മാർഗമാണ് എത്തിയത്. 2,94,572 പേർ കരമാർഗവും 18,450 പേർ കപ്പൽ മാർഗവും എത്തിയാണ് ഉംറ നിർവ്വഹിച്ചത്.