ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രാ നിബന്ധനകളിൽ മാറ്റം; വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ
സാമ്പിൾ ശേഖരിച്ച തിയതി, സമയം, റിസൾട്ട് ലഭ്യമായ തിയതി എന്നിവ പരിശോധനാ ഫലത്തിൽ ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പരിശോധനാ നിബന്ധനകളിൽ മാറ്റം. എയർ ഇന്ത്യ എക്സ്പ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്. ഇതനുസരിച്ച് സാമ്പിൾ ശേഖരിച്ച് 48 മണിക്കൂറിനകം നൽകുന്ന നെഗറ്റീവ് പരിശോധനാ ഫലമാണ് യാത്രക്കാർ ഹാജരാക്കേണ്ടത്.
ALSO READ : COVID Second Wave ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന എല്ലാ ഫ്ലൈറ്റ് സർവീസുകൾ ഹോങ് കോങ് നിർത്തിവെച്ചു
ഇതിന് പുറമേ സാമ്പിൾ ശേഖരിച്ച തിയതി, സമയം, റിസൾട്ട് ലഭ്യമായ തിയതി, സമയം എന്നിവയും പരിശോധനാ ഫലത്തിൽ ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഇംഗ്ലീഷിലോ അറബിയിലോ രേഖപ്പെടുത്തിയിരിക്കണം. യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള അംഗീകൃത ലാബിൽ നിന്നുള്ള പരിശോധനാ ഫലം ആണ് യാത്രയ്ക്കായി ഹാജരാക്കേണ്ടത്.
ALSO READ : ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ; വ്യവസായത്തിനുള്ള ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം
പരിശോധനാ ഫലത്തിൽ നിർബന്ധമായും ക്യുആർ കോഡ് ഉണ്ടായിരിക്കണം. ഇത് സ്കാൻ ചെയ്ത് പരിശോധനാ ഫലം പരിശോധിക്കാനും അധികൃതർക്ക് സാധിക്കണം. വിമാനത്താവളത്തിൽ വച്ച് വിമാനക്കമ്പനിയും ദുബൈയിൽ എത്തുമ്പോൾ ദുബൈ ഹെൽത്ത് അതോറിറ്റിയും അധികൃതരും ഇത്തരത്തിൽ റിപ്പോർട്ട് പരിശോധിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഏപ്രിൽ 22 മുതൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...