റിയാദ്: സൗദിയിൽ വീട്ടിനുള്ളിൽ ഫ്രിഡ്​ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം.  മംഗലാപുരം സ്വദേശികളായ ശൈഖ്​ ഫഹദ്​, സൽമാ കാസിയ ദമ്പതികളുടെ ഇളയ മകൻ സായിഖ്​ ​ശൈഖ്  ആണ്​ മരിച്ചത്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 100 കിലോ ഹാഷിഷ്


കടുത്ത പുക ശ്വസിച്ച്​ ശ്വാസം മുട്ടിയായിരുന്നു കുട്ടി മരിച്ചത്. ദമ്മാം അൽ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ്​ അപകടം നടന്നത്​. മൂത്ത മകൻ സാഹിർ ശൈഖ് ഒഴിച്ച്​ ബാക്കിയുള്ളവർക്ക്​ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച അർദ്ധരാത്രിയോടെ വില്ലയിലെ താഴത്തെ നിലയിലെ ഫ്രിഡ്​ജ്​ ഉഗ്രശബ്​ദത്തോടെ പൊട്ടിത്തെറിച്ച്​ തീ പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്​തു. ഉറക്കത്തിൽ നിന്നുണർന്ന കുടുംബത്തിന്​ കടുത്ത പുക കാരണം പുറത്തേക്ക്​ രക്ഷപെടാൻ കഴിഞ്ഞില്ല. കോമ്പൗണ്ടിന്റെ കാവൽക്കാരനെ ഫോണിൽ വിളിച്ച്​ കുടുംബം രക്ഷപ്പെടുത്താൻ അപേക്ഷിച്ചെങ്കിലും ആർക്കും അകത്തേക്ക്​ കയറാൻ കഴിയുമായിരുന്നില്ല. 


Also Read: 5 ദിവസത്തിന് ശേഷം രുചക് രാജയോഗം; ഇവർക്ക് ലഭിക്കും സർവ്വസൗഭാഗ്യങ്ങൾ!


തുടർന്ന് അഗ്​നിശമന യൂണിറ്റെത്തി തീ അണച്ചതിന്​ ശേഷമാണ്​ കുടുംബത്തെ പുറത്തെത്തിച്ചത്​. അപ്പോഴേക്കും കടുത്ത പുക ശ്വസിച്ച്​ ഇവർ അബോധാവസ്​ഥയിലായി. ഗുരുതര അവസ്ഥയിലുള്ള ശൈഖ്​ ഫഹദിനെ ദമ്മാം അൽമന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, ഭാര്യ സൽമാ കാസിയെ ദമ്മാം മെഡിക്കൽ കോംപ്ലസ്​ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മൂത്ത മകൻ സാഹിർ ശൈഖ് ​ അപകടനില തരണം ചെയ്​തു​. 


Also Read: ഈ രാശിക്കാരുടെ സുവർണ്ണ സമയം ജൂൺ മുതൽ; ശനി കൃപയാൽ ധനനേട്ടവും പ്രമോഷനും


 


അഗ്​നിശമന സേന എത്തുമ്പോഴേക്കും മൂന്നു വയസ്സുകാരൻ സായിക്​ ശൈഖ്​ മരണമടഞ്ഞിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്​. കുടുംബത്തിന്​ ആശ്വാസം പകരാനും, മയ്യത്ത്​ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാമൂഹിക പ്രവർത്തകൻ നാസ്​ വക്കം സ്ഥലത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്