കുവൈത്ത്: ലഹരി വസ്‍തുക്കളുമായി എത്തിയ ഇന്ത്യക്കാരന്‍ കുവൈത്തിൽ  പിടിയിൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ ലഹരി വസ്തുക്കളുമായി പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: UAE: ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കർശന നിയമവുമായി യുഎഇ 


ഇയാൾ പെരുന്നാള്‍ അവധിക്കിടെയാണ് ലഹരി വസ്‍തുക്കളുമായി നാട്ടില്‍ നിന്ന് എത്തിയതെന്നാണ് കുവൈത്ത് കസ്റ്റംസ് പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നത്. ഇയാൾ ലഹരി മരുന്ന് പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത തരത്തില്‍ ലഗേജിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലില്‍ വന്നിറങ്ങിയ ഇയാളെ സംശയം തോന്നി ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. ഒന്‍പത് പാക്കറ്റ് ലഹരി വസ്‍‍തുക്കളാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നതെന്നും പരിശോധനയില്‍ ഇത് ഹാഷിഷ് ആണെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 


Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..


സംഭവത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ അതിര്‍ത്തി പോയിന്റുകളില്‍ ജാഗ്രത കൈവിടാതെയുള്ള നിരീക്ഷണവും അതീവ സൂക്ഷ്മമായ പരിശോധന നടത്തുകയും അതുവഴി നിയമവിരുദ്ധ വസ്‍തുക്കള്‍ രാജ്യത്തേക്ക് എത്തുന്നത് തടയാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായി കുവൈത്ത് കസ്റ്റംസ് ‍ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.