അബുദാബി: ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കർശന നിയമവുമായി യുഎഇ രംഗത്ത്. പുതിയ നിയമം അനുസരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയാല്‍ 5,000 ദിര്‍ഹം പിഴയീടാക്കും. ഇത് മാത്രമല്ല തൊഴിലാളികളെ ഏതെങ്കിലും വിധത്തില്‍ പീഡിപ്പിച്ചതായി തെളിഞ്ഞാല്‍ പുതിയ നിയമം അനുസരിച്ചു 20,000 ദിര്‍ഹമാണ് പിഴയായി ഈടാക്കുന്നതെന്നുംപുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Also Read: Dubai Marathon 2024: മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുബായ് മാരത്തോണ്‍ ജനുവരി 7 മുതൽ
പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കാന്‍ 29 നിര്‍ദേശങ്ങളാണ് യുഎഇ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ 19 നിര്‍ദേശങ്ങള്‍ റിക്രൂട്ടിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതും ബാക്കിയുള്ള പത്തെണ്ണം സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ടതുമാണ്. ഗാര്‍ഹിക തൊഴിലാളികളും സ്‌പോണ്‍സറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫെഡറല്‍ നിയമം ഒമ്പതാം വകുപ്പു പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളില്‍ ശിക്ഷ വിധിക്കുന്നത്.
പുതിയ നിയമം അനുസരിച്ചു 18 വയസിനു താഴെയുള്ളവരെ വീട്ടുജോലിക്കായി നിയമിക്കുന്നത് യുഎഇ കര്‍ശനമായി വിലക്കിയിട്ടുണ്ട്. കൂടാതെ ഗാര്‍ഹിക തൊഴിലാളികളോട് ദേശം, ഭാഷ, മതം, വര്‍ണം, സാമൂഹിക വിവേചനം എന്നിവ കാണിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്. തൊഴിലാളികളെ ശാരീരികമായോ, മാനസികമായോ വാക്കുകൊണ്ടോ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. കൂടാതെ അപകടം പിടിച്ച തൊഴിലുകള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ നിയോഗിക്കാൻ പാടില്ലെന്ന് പുതിയ നിയമത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...