കുവൈത്ത്: കുവൈത്തില്‍ സുരക്ഷാ പരിശോധനയിൽ പിടിയിലായ മലയാളികൾ ഉൾപ്പടെയുള്ള നഴ്‌സുമാർക്ക് മോചനം. 23 ദിവസമായി തടവിൽ കഴിയുകയായിരുന്ന നഴ്സുമാരാണ്  മോചിതരായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Saudi YouTuber: സൗദിയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു


മോചിതരായ 34 ഇന്ത്യാക്കാരിൽ 19 പേർ മലയാളി നഴ്‌സുമാരാണ്. ഇവരെ ഇന്നു നാടുകടത്താനുള്ള  നടപടികൾ പുരോഗമിക്കുന്നതിനിടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടർന്ന് ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ  നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് തടവിൽ കഴിയുന്ന മുഴുവൻ പേരെയും വിട്ടയച്ചത്.  മാത്രമല്ല ഇവർക്ക് കുവൈത്തില്‍ തുടരാനും അനുമതിയുണ്ട്.


Also Read: Kuwait News: കുവൈത്തിൽ മനുഷ്യക്കടത്തിൽ ഏര്‍പ്പെട്ടാൽ കർശന നടപടി: മന്ത്രാലയം


കഴിഞ്ഞ മാസമാണ് ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലാകുന്നത്. പരിശോധനയില്‍ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തില്‍ ജോലി ചെയ്യാനുള്ള ലൈസന്‍സോ യോഗ്യതയോ  ഇവര്‍ക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.  മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവർ മൂന്ന് മുതല്‍ 10 വര്‍ഷം വരെ ഇതേ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവരായിരുന്നു. പിടിയിലായവരിൽ ഫിലീപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു.  


Also Read: Gajkesari Rajyoga: വ്യാഴ-ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!


സുരക്ഷാ പരിശോധനയിൽ താമസ നിയമം ലംഘിച്ചു ജോലി ചെയ്‌ത പേരില്‍ 60 പേരാണ് പിടിയിലായത്. ഇവരിൽ 5 മലയാളി നഴ്സുമാർ മുലയൂട്ടുന്നവരായിരുന്നു. ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനാവാതെ പ്രയാസത്തിലായതിനെ തുടർന്ന് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇടപെട്ടിരുന്നു. തുടര്‍ന്ന് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ ഇവർക്ക് അവസരം ഒരുക്കിയിരുന്നു. ഇന്ത്യാക്കാർക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരന്മാരെയും മോചിപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.