Oman News: ഇന്ത്യൻ കാക്കകൾക്കും മൈനകൾക്കുമെതിരെ കര്‍ശനനടപടിയുമായി ഒമാൻ
Oman News: വെടിവച്ച് വീഴ്ത്തിയും കെണികള്‍ വച്ച് പിടികൂടാനുമാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ വലിയ പ്രയോജനം കണ്ടതിന് പിന്നാലെ സദായില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മസ്കറ്റ്: കാര്‍ഷിക വിളകള്‍ തിന്ന് നശിപ്പിക്കുന്ന ഇന്ത്യന്‍ കാക്കകള്‍ക്കും മൈനകള്‍ക്കുമെതിരെ കർശന നടപടിയുമായി ഒമാന്‍ രംഗത്ത്. രാജ്യത്തേക്ക് എത്തിയ ശേഷം മടങ്ങിപ്പോകാതെ സ്ഥിര താമസമാക്കിയ കാക്കകളും മൈനകളുമാണ് ഒമാനിൽ വലിയ രീതിയില്‍ അരി, ഗോതമ്പ്, മുന്തിരി, ആപ്രിക്കോട്ട് അടക്കമുള്ള വിളകള്‍ക്ക് നാശമുണ്ടാക്കുന്നത്. ഒമാനില്‍ മാത്രം 1,60,000 മൈനകളുണ്ടെന്നാണ് കണക്കുകള്‍.
Also Read: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡൻ വിസ
രാജ്യത്തിന്റെ തന്നെ ഭക്ഷ്യ സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന രീതിയില്‍ പക്ഷികളുടെ ശല്യം തുടങ്ങിയതോടെ 1,04,073 പക്ഷികളെ തുരത്താന്‍ ഒമാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഏകദേശം 43753 ഇന്ത്യന്‍ കാക്കകളേയും 60320 മൈനകളേയുമാണ് പിടികൂടി തുരത്തിയത്. വെടിവച്ച് വീഴ്ത്തിയും കെണികള്‍ വച്ച് പിടികൂടാനുമാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ വലിയ പ്രയോജനം കണ്ടതിന് പിന്നാലെ സദായില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Also Read: 2 ദിവസത്തിന് ശേഷം രവി പുഷ്യയോഗം; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് കുതിക്കും!
സെപ്തംബര്‍ 4 മുതല്‍ 7 വരെ സദായിലും, മിര്‍ബാത്തില്‍ സെപ്തംബര്‍ 10 മുതല്‍ 15 വരേയും താഖ്വയില്‍ സെപ്തംബര്‍ 17 മുതല്‍ 28 വരേയും സലാലയില്‍ ഒക്ടോബര്‍ 1 മുതല്‍ 26 വരെയുമാണ് പക്ഷികളെ തുരത്തുന്നത്. ദേശാടനത്തിനായി എത്തിയ പക്ഷികള്‍ ഒമാനില്‍ സ്ഥിര താമസമാക്കിയതോടെ വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇവിടെയുണ്ടാക്കിയിരിക്കുന്നത്. ഇത് മാത്രമല്ല ഗുരുതരമായ പക്ഷിപ്പനികളെ രാജ്യത്തെത്തിക്കാനും ഈ ദേശാടന പക്ഷികള്‍ കാരണമായിരുന്നു എന്നാണ് റിപ്പോർട്ട്. ഒമാനിലെ പ്രാദേശിക പക്ഷികളുടെ കൂടുകളില്‍ കയറുന്ന മൈനകള്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതും പതിവായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...