Saudi National Games: സൗദി ദേശീയ ഗെയിംസിൽ ഇന്ത്യൻ പ്രതിഭകളുടെ സ്വർണനേട്ടം!
Saudi National Games: ആലപ്പുഴ സ്വദേശി അൻസലും കോഴിക്കോട് സ്വദേശി ശാമിലുമാണിവർ. ഇതോടെ ബാഡ്മിൻറൺ വ്യക്തിഗത ചാമ്പ്യഷിപ്പിൽ ഇന്ത്യൻ ആധിപത്യം പൂർണമായിരിക്കുകയാണ്.
റിയാദ്: സൗദി ദേശീയ ഗെയിംസിൽ ചരിത്രം ആവർത്തിച്ച് ഇന്ത്യൻ പ്രതിഭകളുടെ സ്വർണനേട്ടം. ബാഡ്മിൻറൺ വനിതാ വിഭാഗം സിംഗിൾസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഖദീജ നിസയും ഹൈദരാബാദ് സ്വദേശിയും ഇതേ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയുമായ ശൈഖ് മെഹദ് ഷായുമാണ് കഴിഞ്ഞ വർഷത്തെ ചരിത്രം അതേപടി ആവർത്തിച്ചത്.
Also Read: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ പിടിയിൽ!
ഇരുവരും അതാത് വിഭാഗങ്ങളില സ്വർണ മെഡലും 10 ലക്ഷം റിയാൽ സമ്മാനത്തുകയും സ്വന്തമാക്കിയിട്ടുണ്ട്. അതുപോലെ പുരുഷ വിഭാഗത്തിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കിയതും രണ്ട് മലയാളികളാണ്. ആലപ്പുഴ സ്വദേശി അൻസലും കോഴിക്കോട് സ്വദേശി ശാമിലുമാണിവർ. ഇതോടെ ബാഡ്മിൻറൺ വ്യക്തിഗത ചാമ്പ്യഷിപ്പിൽ ഇന്ത്യൻ ആധിപത്യം പൂർണമായിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമുള്ള മെഹ്ദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് നാലുപേരും സുവർണ്ണ നേട്ടം കൊയ്തത്.
എല്ലാവരും റിയാദ് ക്ലബന്റെ ബാനറിലാണ് കളിക്കളത്തിലിറങ്ങിയത്. വനിതാ വിഭാഗം സിംഗിൾസിൽ സൗദി അത്ലറ്റുകളായ ഹയാ മദ്റഅ്, ഹീതർ റീസ യഥാക്രമം വെള്ളിയും വെങ്കലവും നേടി. ഖദീജ നിസ പ്രവാസി സമൂഹത്തിന് അഭിമാനം പകർന്നാണ് ബാഡ്മിൻറണിൽ അജയ്യത ആവർത്തിക്കുന്നതെന്നത് ശ്രദ്ധേയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.